സ്പോര്‍ട്‌സ് ക്വാട്ടയ്ക്കു പിന്നാലെ മദ്രാസ് ഐ.ഐ.ടി.യില്‍ ആര്‍ട്ടിസ്റ്റ്‌സ് ക്വാട്ട വരുന്നു.

0
44

ചെന്നൈ: കലാരംഗത്ത് കഴിവുതെളിയിച്ചവർക്കാവും ഇനി മദ്രാസ് ഐ.ഐ.ടി.യില്‍ ആർട്ടിസ്റ്റ്‌സ് ക്വാട്ടയില്‍ പഠിക്കാം .സ്പോർട്‌സ് ക്വാട്ടയ്ക്കു പിന്നാലെ മദ്രാസ് ഐ.ഐ.ടി.യില്‍ ആർട്ടിസ്റ്റ്‌സ് ക്വാട്ടയും വരുന്നു.വരുംവർഷങ്ങളില്‍ ഐ.ഐ.ടി.

പ്രവേശനത്തിന് ആർട്ടിസ്റ്റ്‌സ് ക്വാട്ടയും ഉണ്ടാവുമെന്ന് മദ്രാസ് ഐ.ഐ.ടി. ഡയറക്ടർ വി. കാമകോടി പറഞ്ഞു. അതിന് സുതാര്യമായ മാനദണ്ഡങ്ങള്‍ ആവിഷ്കരിക്കേണ്ടതുണ്ട്. ജെ.ഇ.ഇ. (അഡ്വാൻസ്ഡ്) റാങ്ക്‌ലിസ്റ്റിലുള്ളവരെമാത്രമേ ഇതിന് പരിഗണിക്കുകയുള്ളൂ.

ബിരുദകോഴ്‌സുകളിലെ പ്രവേശനത്തിന് സ്പോർട്‌സ് ക്വാട്ട ഏർപ്പെടുത്താൻ മദ്രാസ് ഐ.ഐ.ടി. തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് ഐ.ഐ.ടി.യില്‍ സ്പോർട്‌സ് ക്വാട്ടയില്‍ പ്രവേശനം അനുവദിക്കുന്നത്. ബിരുദകോഴ്‌സുകളില്‍ രണ്ടുസീറ്റുവീതം അധികം സൃഷ്ടിച്ചാണ് സ്പോർട്‌സ് ക്വാട്ട ഏർപ്പെടുത്തുക. ഒരു സീറ്റ് വനിതകള്‍ക്ക് സംവരണംചെയ്യും. 2024-25 അധ്യയനവർഷം ഇത് പ്രാബല്യത്തില്‍ വരും.കായികമേളകളില്‍ ദേശീയതലത്തിലോ അന്താരാഷ്ട്രതലത്തിലോ മെഡല്‍നേടിയവരെയാണ് സ്പോർട്‌സ് ക്വാട്ടയില്‍ പരിഗണിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here