ഭക്ഷ്യവിഷബാധ:മുംബൈയില്‍ ഷവര്‍മ്മ കഴിച്ച പന്ത്രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0
78

മുംബൈ: മുംബൈയിലെ ഗോരെഗാവില്‍ ഷവർമ്മ കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം പന്ത്രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിച്ചു.ഗോരേഗാവിലെ സന്തോഷ് നഗർ ഏരിയയിലെ സാറ്റലൈറ്റ് ടവറിലെ ഒരു കടയില്‍ നിന്ന് ചിക്കൻ ഷവർമ കഴിച്ച ശേഷമാണ് സംഭവമെന്ന് ഭക്ഷ്യ വിഷബാധ ഏറ്റവർ പറഞ്ഞു.

ഭക്ഷ്യ വിഷബാധയാണ് അസ്വസ്ഥതയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പന്ത്രണ്ട് പേരില്‍ ഒമ്ബത് പേർ ആശുപത്രി വിട്ടുവെന്നും മറ്റ് മൂന്ന് പേർ സുഖം പ്രാപിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വ്യത്യസ്ത സമയങ്ങളില്‍ ഈ കടയില്‍ നിന്ന് ചിക്കൻ ഷവർമ്മ കഴിച്ചവരാണ് ചികിത്സ തേടി സമീപ ആശുപത്രിയിലെത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here