സജി മഞ്ഞക്കടമ്പിൽ എൻഡിഎയുടെ ഭാഗമാകും.

0
66

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും കേരളാ കോൺഗ്രസ് പിജെ ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡൻ്റ് സ്ഥാനവും രാജിവച്ച സജി മഞ്ഞക്കടമ്പിൽ എൻഡിഎയുടെ ഭാഗമാകും. പുതിയ കേരളാ കോൺഗ്രസ് പാർട്ടി രൂപീകരിച്ചാണ് എൻഡിഎയുടെ ഭാഗമാകുന്നത്. ‘കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്’ എന്നാണ് പുതിയ പാർട്ടിയുടെ പേര്.

കോട്ടയത്ത് സജി മഞ്ഞക്കടമ്പില്‍ വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷനിലാണ് പുതിയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനമുണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്ക് സജി മഞ്ഞക്കടമ്പിൽ പിന്തുണ പ്രഖ്യാപിക്കും. തങ്ങളെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചുചേർത്ത് പാർട്ടി രൂപീകരിക്കുന്നതിൽ നിർണായക ചർച്ചകൾ നടത്തും.

തുടർന്ന് എൻഡിഎയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തും. സജി മഞ്ഞക്കടമ്പിലിൻ്റെ നേതൃത്വത്തിലായിരിക്കും പുതിയ പാർട്ടി.യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും കേരളാ കോൺഗ്രസ് പിജെ ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡൻ്റ് സ്ഥാനവും രാജിവെച്ച് സജി മഞ്ഞക്കടമ്പിലിനെ അനുനയിപ്പിക്കാൻ യുഡിഎഫിലും ജോസഫ് വിഭാഗത്തിലും ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.

ജോസഫ് വിഭാഗത്തിലേക്ക് മടങ്ങാനില്ലെന്ന് തുറന്നുപറഞ്ഞ സജി കോൺഗ്രസ് നടത്തിയ ഇടപെടലോടുകളോടും അനുകൂല നിലപാടല്ല സ്വീകരിച്ചത്. കേരളാ കോൺഗ്രസ് (എം) വിഭാഗത്തിലേക്ക് സജി പോകുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

സജി മികച്ച സംഘാടകൻ ആണെന്നും, പൊളിറ്റിക്കൽ ക്യാപ്റ്റൻ ആണ് യുഡിഎഫിൽ നിന്ന് പുറത്ത് വന്നതെന്നുമാണ് ജോസ് കെ മാണി പ്രതികരിച്ചത്.അവശിഷ്ട മാണി ഗ്രൂപ്പായി പ്രവര്‍ത്തിക്കുവാന്‍ താത്പ്പര്യമില്ലെന്നും മോൻസ് ജോസഫിന്റെ പീഡനം മൂലമാണ് പാർട്ടിയിൽ നിന്നുള്ള രാജിയെന്നും വ്യക്തമാക്കിയായിരുന്നു സജി മഞ്ഞക്കടമ്പിൽ യുഡിഎഫ് വിട്ട് പുറത്തുവന്നത്.

ലോക്സഭാ തെരഞ്ഞടുപ്പില്‍ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫിനെ സജി അറിയിച്ചിരുന്നു. എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയായി പാര്‍ട്ടി നിശ്ചയിച്ചു. കോട്ടയം സ്വദേശിയായ സജിയെ ഒഴിവാക്കിയാണ് പത്തനംതിട്ട സ്വദേശിയായ ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇതോടെയാണ് പാർട്ടി വിടാനുള്ള തീരുമാനത്തിലേക്ക് സജി മഞ്ഞക്കടമ്പലിനെ എത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here