ബോര്‍ഡുകള്‍ മറാത്തിയില്‍ അല്ലെങ്കില്‍ നികുതി ഇരട്ടി; മുംബൈ കോര്‍പ്പറേഷന്‍

0
70

കടകളുടെയും സ്ഥാപനങ്ങളുടെയും നെയിം ബോര്‍ഡ് മറാത്തി ഭാഷയിലല്ലെങ്കില്‍ ഇരട്ടി വസ്തുനികുതി ഈടാക്കാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനം. മെയ് ഒന്നുമുതല്‍ മുംബൈയില്‍ ഇത് നടപ്പാക്കുമെന്ന് ബിഎംസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

2018ലെ മഹാരാഷ്ട്ര ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ചട്ടം, 2022ലെ മഹാരാഷ്ട്ര ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ഭേദഗതി നിയമം എന്നിവയിലെ റൂള്‍ 35, സെക്ഷന്‍ 36 സി എന്നിവ പ്രകാരമാണ് നടപടിയെന്ന് ബിഎംസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സ്ഥാപനങ്ങളുടെയും കടകളുടെയും നെയിംപ്ലേറ്റുകള്‍ മറാത്തി ഭാഷയിലായിരിക്കണം.

അല്ലാത്തപക്ഷം മെയ് ഒന്നുമുതല്‍ ഇരട്ടി വസ്തുനികുതി ഈടാക്കുമെന്നും ബിഎംസി അറിയിച്ചു.കടകളുടെയും സ്ഥാപനങ്ങളുടെയും നെയിം ബോര്‍ഡുകള്‍ മറാത്തി ഭാഷയിലാക്കാന്‍ സുപ്രീം കോടതി രണ്ട് മാസം സമയം അനുവദിച്ചിരുന്നു. ഈ കാലാവധി കഴിഞ്ഞ വര്‍ഷം നവംബര്‍ 25 ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിഎംസിയുടെ നടപടി.

മറാത്തി ഭാഷയിലല്ലാത്ത സൈന്‍ബോര്‍ഡുകളുടെ ലൈസന്‍സും ബിഎംസി ഉടന്‍ റദ്ദാക്കും. ലൈസന്‍സ് പുതുക്കാന്‍ 25,000 മുതല്‍ 1.5 ലക്ഷം രൂപ വരെ കടകളും സ്ഥാപനങ്ങളും നല്‍കേണ്ടിവരുമെന്നും ബിഎംസി മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here