കര്‍ക്കടകം
കര്‍ക്കടകം രാശിക്കാരില്‍ സൂര്യഗ്രഹണം വലിയ സ്വാധീനം ചെലുത്തും. കാരണം വളരെ വൈകാരികവും സെന്‍സിറ്റീവുമായ ആളുകളാണ് ഇവര്‍. ഈ സൂര്യഗ്രഹണ സമയത്ത് അവരുടെ വ്യക്തിപരവും കുടുംബപരവുമായ ജീവിതത്തില്‍ പരിഹരിക്കപ്പെടാത്ത ബുദ്ധിമുട്ടുകളും സംഘര്‍ഷങ്ങളും ഉയര്‍ന്നുവന്നേക്കാം. ഈ കാലയളവില്‍, കര്‍ക്കടക രാശിക്കാര്‍ക്ക് അസ്ഥിരതയുടെയോ അരക്ഷിതാവസ്ഥയുടെയോ വികാരങ്ങള്‍ ഉണ്ടാകാം.
കുംഭം
സ്വതവേ പുരോഗമനപരവും സ്വതന്ത്രരുമാണെങ്കിലും കുംഭം രാശിക്കാര്‍ക്ക് ഈ സൂര്യഗ്രഹണം ബുദ്ധിമുട്ടായി തോന്നിയേക്കാം, പ്രത്യേകിച്ചും സൗഹൃദങ്ങളുടെയും സാമൂഹിക ബന്ധങ്ങളുടെയും കാര്യത്തില്‍. കുംഭ രാശിക്കാര്‍ക്ക് അവരുടെ ബന്ധങ്ങളില്‍ അസ്വസ്ഥതകളോ തര്‍ക്കങ്ങളോ ഉടലെടുത്തേക്കാം. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പോലും നിങ്ങളെ വിട്ടുപിരിഞ്ഞേക്കാം. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ തടസം നേരിട്ടേക്കാം.
വൃശ്ചികം
സൂര്യഗ്രഹണം വൃശ്ചിക രാശിക്കാര്‍ക്കും പ്രതികൂലഫലങ്ങള്‍ സമ്മാനിച്ചേക്കാം. പണം, പദവി എന്നിവയില്‍ എല്ലാ കോട്ടം സംഭവിച്ചേക്കാം. ഈരാശിക്കാര്‍ക്ക് സാമ്പത്തിക തിരിച്ചടികളോ അപ്രതീക്ഷിത ചെലവുകളോ സംഭവിക്കാം. ഇത് അവരുടെ ജീവിതത്തില്‍ വിപരീത സ്വാധീനം ചെലുത്തും. കടുത്ത നിരാശയിലേക്കും വിഷാദത്തിലേക്കും കടക്കാന്‍ വരെ സാധ്യതയുള്ളതിനാല്‍ ഇത്തരക്കാര്‍ ശ്രദ്ധിക്കണം.