ആറു ജില്ലകളിൽ ചൂടിന് ശമനമില്ല.ജോലിസമയത്തിലും മാറ്റം വരുത്താൻ നിർദേശം.

0
56

കൊടുംചൂടിൽ നാട് വെന്തുരുകുന്നതിനൊപ്പം കുടിവെള്ളക്ഷാമവും രൂക്ഷമാകുന്നു. അടുത്ത ദിവസം വരെ എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകൾ യെല്ലോ അലർട്ടിലാണ്. ഇവിടെ 36 ഡിഗ്രി വരെ ചൂടുകൂടിയേക്കും.

തിങ്കളാഴ്ച ദീർഘകാല ശരാശരിയേക്കാൾ 0.6 മുതൽ 2.9 ഡിഗ്രി വരെ ചൂടുയർന്നു. ആലപ്പുഴയിൽ 2.9 ഡിഗ്രി വരെ കൂടുതൽ ചൂട് രേഖപ്പെടുത്തി. അന്തരീക്ഷ താപനിലയിൽ നാല് ഡിഗ്രി വരെ വർദ്ധനവുണ്ടായിക്കഴിഞ്ഞു.

ചൂടിനൊപ്പം കുടുവെള്ളക്ഷാമവും രൂക്ഷമായതിനാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വെള്ളമെത്തിക്കാൻ ഫണ്ട് അനുവദിച്ചു. ഇത് തനത് ഫണ്ടിൽ നിന്നോ വികസന ഫണ്ടിൽ നിന്നോ ചിലവഴിക്കാം. മാർച്ച് 31 വരെ ഗ്രാമപഞ്ചായത്തുകൾക്ക് ആറു ലക്ഷം, നഗരസഭകൾക്ക് 12 ലക്ഷം, കോർപറേഷനുകൾക്ക് 17 ലക്ഷം എന്നിങ്ങനെ ചിലവിടാൻ അനുവാദമുണ്ട്. ജൂൺ മാസം വരെ 12, 17, 22, ലക്ഷം രൂപ എന്ന നിലയിൽ ചിലവഴിക്കാം.

ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മണി വരെ പകൽജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും വിശ്രമം അനുവദിച്ച് ലേബർ കമ്മീഷണർ കെ. വാസുകി ഉത്തരവിട്ടു. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെയുള്ള സമയത്തായി എട്ടു മണിക്കൂർ ഷിഫ്റ്റ് എന്ന നിലയിലാണ് ക്രമീകരണം. ഇത് ഏപ്രിൽ 30വരെ തുടരാം. ഷിഫ്റ്റ് രീതിയിൽ ജോലിചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12നും വൈകിട്ട് മൂന്നിനും ആരംഭിക്കുന്ന രീതിയിൽ ഷിഫ്റ്റുകൾ പുനർക്രമീകരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here