ജില്ലാ ആശുപത്രി കെട്ടിടത്തിൽ നിന്ന് കാൽ തെന്നി വീണ് ചികിത്സയിലായിരുന്ന ഹെഡ് നഴ്സ് മരിച്ചു

0
75

മലപ്പുറം: തിരൂർ ജില്ലാ ആശുപത്രി കെട്ടിടത്തിൽ നിന്നും കാൽ തെന്നി വീണ് ചികിത്സയിലായിരുന്ന ഹെഡ് നഴ്സ് മരിച്ചു. മലപ്പുറം തിരൂർ ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്സ് മിനിമോളെയാണ് (48) ആണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ആശുപത്രിയിൽ പുതുതായി നിർമ്മിക്കുന്ന ഓങ്കോളജി കെട്ടിടത്തിന് ഒന്നാം നിലയിൽ നഴ്സിംഗ് സൂപ്രണ്ട് ശൈലജയുമൊത്ത് സന്ദർശിക്കാൻ പോയ സമയത്താണ് അപകടമുണ്ടായത്.

കാൽ തെന്നി 15 അടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇവരെ പ്രാഥമിക ചികിത്സയ്ക്ക് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇവിടെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്.

തൃശ്ശൂര്‍ ചാലക്കുടി സ്വദേശിനിയായ ഇവർ മൂന്ന് വർഷം മുമ്പാണ് തിരൂർ ജില്ലാ ആശുപത്രിയിൽ ഹെഡ് നെഴ്സായി ജോലിയിൽ പ്രവേശിച്ചത്. അപകടസമയത്ത് ശരീരത്തിൽ ഏറ്റ ഗുരുതര പരിക്കാണ് മരണകാരണം എന്നാണ് പ്രാഥമിക നിയമനം. മൃതദേഹം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here