കാക്കനാട് സെൻറ് ഫ്രാൻസിസ് അസീസി പള്ളിയിൽ സിനഡ് കുർബാന തടയാൻ ശ്രമം.

0
59

കാക്കനാട് സെൻറ് ഫ്രാൻസിസ് അസീസി പള്ളിയിൽ സിനഡ് കുർബാന തടയാൻ ശ്രമം. ഒരു ഭാഗം വിശ്വാസികൾ പള്ളിയിൽ പ്രതിഷേധിച്ചു.
പ്രതിഷേധക്കാർ പള്ളി വികാരിയുടെ മുറിയിൽ കയറിയിരുന്നു. കുർബാന അർപ്പിക്കാൻ നേരത്തെ ഇതേ വികാരി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. തൃക്കാക്കര സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാരും സ്ഥലത്തെത്തിയിട്ടുണ്ട്.

പ്രതിഷേധക്കാരുമായി ഫാ. ആൻ്റണി മാങ്കുറി ചർച്ച ആരംഭിച്ചു. സഭ പറയുന്നതേ അനുസരിക്കാനാവൂ എന്ന് ഫാ. ആൻ്റണി മാങ്കുറി പറഞ്ഞു. കോടതി ഉത്തരവോടെ കുർബാന നടത്തട്ടേയെന്ന് പൊലീസ് നിലപാടെടുത്തപ്പോൾ പറ്റില്ല എന്ന് നിലപാടെടുത്ത ഫാദർ ആൻ്റണി മാങ്കുറി കുർബാന അവസാനിപ്പിക്കില്ല എന്നും വ്യക്തമാക്കി. ചർച്ചയ്ക്കിടയിൽ സിനഡ് കുർബാനയെ അനുകൂലിക്കുന്ന ആളുകൾ കയറി വന്നതോടെ ഇരു വിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിഷേധങ്ങൾക്കിടെ കുർബാന ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here