ടി 20 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്ക് ജൂണ്‍ ഒന്നിന് തുടക്കം. ജൂണ്‍ 29നാണ് ഫൈനല്‍ മത്സരം നടക്കുക. ഉദ്ഘാടന ദിവസമായ ജൂണ്‍ ഒന്നിന് അമേരിക്കയും കാനഡയും തമ്മില്‍ ഏറ്റുമുട്ടും.
ജൂണ്‍ അഞ്ചിന് നടക്കുന്ന ഇന്ത്യയുടെ ആദ്യമത്സരത്തില്‍ അയര്‍ലണ്ട് ആണ് ഇന്ത്യയുടെ എതിരാളികള്‍. ജൂണ്‍ 9ന് ന്യൂയോര്‍ക്കില്‍ വച്ച് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടും. 20 ടീമുകള്‍ മത്സരിക്കുന്ന ടി ട്വന്റി ലോകകപ്പ് ക്രിക്കറ്റില്‍ നാല് ഗ്രൂപ്പുകളിലായി ആകെ 55 മത്സരങ്ങളാണ് നടക്കുക.
ടി ട്വന്റി ക്രിക്കറ്റ് ലോകകപ്പിലെ നിലവിലെ ചാമ്ബ്യന്മാര്‍ ഇംഗ്ലണ്ടാണ്. വെസ്റ്റിൻഡീസും അമേരിക്കയും ആണ് ഇത്തവണത്തെ ടി 20 ലോകകപ്പ് ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കുന്നത്. നാലു ഗ്രൂപ്പുകളില്‍ നിന്നും ആദ്യ രണ്ട് ടീമുകള്‍ സൂപ്പര്‍ 8 റൗണ്ടിലേക്ക് മുന്നേറും. എ ഗ്രൂപ്പിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യ ജൂണ്‍ 12ന് അമേരിക്കയേയും ജൂണ്‍ 15ന് കാനഡയെയും നേരിടും.