പുതിയ സേ​വ​നം അ​വ​ത​രി​പ്പി​ച്ച്​ അ​ബു​ദാബി പോലീ​സ്

0
78

വീട്ടിലെത്തി വാഹനങ്ങളിൽ ലൈസൻസ് നമ്പർപ്ലേറ്റുകൾ ഘടിപ്പിച്ചുകൊടുക്കുന്ന സേവനം അവതരിപ്പിച്ചിരിക്കുകയാണ് അബുദാബി പോലീസ്. യുഎഇയിൽ ഉടനീളം ഈ സംഭവം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഇവർ. ചെറുതും വലുതുമായ വാഹനങ്ങളിലും ഇരുചക്രവാഹനങ്ങളിലും ലൈസൻസ് പ്ലേറ്റുകൾ വൈദഗ്ധ്യമുള്ള ഡെലിവറി കമ്പനി മുഖേന സ്ഥാപിച്ചുകൊടുക്കുന്നതാണ് പദ്ധതി.

കസ്റ്റമർ സർവിസ്, ഹാപ്പിനസ് സെന്‍ററുകളെ ഇനി ആശ്രയിക്കേണ്ടതില്ല. നമ്പർ പ്ലേറ്റുകൾക്കായി അബുദാബി പോലീസിന്റെ ഇലക്ട്രോണിക്സ് സേവന ചാനലുകൾ മുഖേനയാണ് അപേക്ഷിക്കേണ്ടത്. സേവനം ബുക്ക് ചെയ്ത ശേഷം ഫീസ് അടക്കണം. അത് അടച്ചു കഴിഞ്ഞാൽ അധികൃതർ വിളിച്ച് ലൈസൻസ് പ്ലേറ്റ് എത്തിച്ചുനൽകേണ്ട സ്ഥലവും സമയവും ചോദിക്കും.

നമ്മുക്ക് ഇഷ്ടമുള്ള സമയവും സ്ഥലവും പറഞ്ഞു നൽകിയാൽ മതിയാകും.ഉപഭോക്താക്കളുടെ സമയത്തിനാണ് കൂടുതൽ പ്രധാന്യം നൽകുന്നത്. ക്ഷേമം വർധിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾ ആണ് നടത്തിവരുന്നത്. നൂതനവും സജീവവുമായ സേവനങ്ങൾ നൽകാൻ ലക്ഷ്യമിടുന്നതിന് വേണ്ടി അബുദാബി പോലീസ് നിരന്തര ശ്രമങ്ങൾ ആണ് നടത്തുന്നത്. ഡ്രൈവേഴ്സ് ആൻഡ് വെഹിക്കിൾസ് ലൈസൻസിങ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ബരീഖ് അൽ അമീരി അബുദാബി പോലീസിന്റെ പുതിയ പ്രവർത്തനങ്ങളോടി യോജിക്കുന്നുവെന്ന് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here