മയക്കുമരുന്ന് കേസില്‍ കണ്ണൂരില്‍ ഇതുവരെ പിടിയിലായത് 543 പേര്‍.

0
55

ശ്രീകണ്ഠപുരം: കണ്ണൂര്‍ ജില്ലയില്‍ ജില്ലയില്‍ മയക്കുമരുന്ന് ഉള്‍പ്പെടെ ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്നു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട് ജനുവരി ഒന്നുമുതല്‍ നവംബര്‍ വരെ 543 പേരെയാണ് എക്സൈസ് മാത്രം പിടികൂടിയത്. ഇക്കാലയളവില്‍ 1347 അബ്കാരി കേസും 553 മയക്കുമരുന്ന് കേസും 3903 പുകയില കേസുമാണ് എക്സൈസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അബ്കാരി കേസില്‍ ഇതുവരെ 1026 പേരെ അറസ്റ്റ് ചെയ്തു. 54 വണ്ടികളും എക്സൈസ് പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തിയ 20 വണ്ടികളും പിടികൂടിയിട്ടുണ്ട്. 236 സംയുക്ത പരിശോധനകളാണ് ഈ വര്‍ഷം മാത്രം നടത്തിയത്.

പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയ വകയില്‍ മാത്രം നവംബര്‍ വരെ 7,87,800 രൂപയാണ് പിഴയീടാക്കിയത്. തൊണ്ടിമുതലായി 1,12,855 രൂപയും 30 മൊബൈല്‍ ഫോണും എക്സൈസ് പിടികൂടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here