മകളെ യെമനിൽ പോയി കാണാൻ അമ്മയ്ക്ക് ഡൽഹി കോടതി അനുമതി നൽകി. അമ്മ സമര്‍പ്പിച്ച ഹര്‍ജിയിൽ ആണ് ഡൽഹി കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനായി നടപടികള്‍ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിർദേസം നൽകി.
സ്വന്തം മകളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഒരു അമ്മ പോകുമ്പോൾ അത് തടയാൻ മന്ത്രാലയത്തിന് എന്ച് അവകാശം ആണ് ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. വാദത്തിനിടെ അനുമതി നൽകുന്നതിനെ വിദേശകാര്യ മന്ത്രാലയം അനുകൂലിച്ചിരുന്നില്ല. വാദം മുഴുവൻ കേട്ട ശേഷം ആണ് ഹെെക്കോടി ഉച്ചരവ് പുറപ്പെടുവിച്ചത്.യമനിൽ പ്രേമകുമാരിയെ സഹായിക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയ തമിഴ്നാട് സ്വദേശി സാമുവേൽ ജെറോമിന്റെ വിവരങ്ങൾ നിമിഷ പ്രിയയുടെ അമ്മയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇവർക്കൊപ്പം യാത്ര ചെയ്യാൻ രണ്ട് മലയാളികളും തയ്യാറാണ്. അവരുടെ വിവരങ്ങളും അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഇന്ത്യക്കാർക്ക് യമനിലേക്ക് യാത്രാ അനുമതി ഇല്ലെന്ന് ആണ് കേന്ദ്രം കോടതിയെ അറിയിച്ചത്. എന്നാൽ വർഷങ്ങളായി യമനിൽ ബിസിനസ് നടത്തുന്ന ഇന്ത്യക്കാർക്ക് യാത്രാനുമതി നൽകാറുണ്ടെന്ന് അഭിഭാഷകൻ വാദിച്ചു. കോടതിയുടെ കരുണയിൽ ആണ് നിമിഷ പ്രിയയുടെ ജീവിൻ ഇരിക്കന്നത് എന്നാണ് കോടതിയിൽ പ്രേമകുമാരിയുടെ അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ വാദിച്ചത്.നിമിഷപ്രിയയുടെ കുടുംബം യമൻ സന്ദർശിച്ചാൽ അവിടെ സൗകര്യം ഒരുക്കാൻ സര്‍ക്കാരിന് സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ തനുജ് ശങ്കര്‍, പ്രേമകുമാരിക്ക് കൈമാറിയ കത്തില്‍ പറയുന്നുണ്ട്. വിഷയത്തിൽ ഹെെകോടതി വ്യക്തമായ നിലപാട് സ്വീകരിച്ചതോടെ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാൻ വിദേശകാര്യ മന്ത്രാലയം തയ്യാറാകേണ്ടി വരും.