നവൽനിയെ ആറുദിവസമായി കാണാനില്ലെന്ന് അഭിഭാഷകർ വ്യക്തമാക്കി. പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ്റെ കടുത്ത വിമർശകനായ നവാൽനിയെ മോസ്കോയിലെ അതീവ സുരക്ഷാ ജയിലിലാണ് പാർപ്പിച്ചിരുന്നത്.നവാൽനിയെ പാർപ്പിച്ചിരുന്ന സെല്ലിൽ അദ്ദേഹമില്ലെന്നും കഴിഞ്ഞ ആറുദിവസമായി നവാൽനി എവിടെയാണെന്ന് അറിയില്ലെന്നും പ്രതിപക്ഷ നേതാവിൻ്റെ അഭിഭാഷകൻ പറഞ്ഞു.
എന്നാൽ അലക്സി നവൽനി എവിടെയാണെന്ന് തനിക്കറിയില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചത്.വീഡിയോ മുഖേനെ കോടതിയിൽ ഹാജരാകേണ്ടിയിരുന്ന നവാൽനി ഹാജരായിട്ടില്ല. പാർപ്പിച്ചിരുന്ന സെല്ലിൽ അദ്ദേഹം ഇല്ലെന്ന റിപ്പോർട്ടുകളാണ് ലഭ്യമായത്. എവിടെയാണ് നവാൽ നിയുള്ളതെന്ന് അറിയില്ലെന്നും അഭിഭാഷകൻ പറഞ്ഞു.
പീനൽ കോളനി നമ്പർ ആറിലെ ജയിലിലിലെ തടവുകാരുടെ പട്ടികയിൽ നവാൽനിയുടെ പേരുവിവരങ്ങളില്ല എന്നാണ് റിപ്പോർട്ട്.റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നിന്ന് ഏകദേശം 230 കിലോമീറ്റർ കിഴക്ക് വ്ലോഡിമിർ മേഖലയിലെ മെലെ ഖോവോ പട്ടണത്തിലെ പീനൽ കോളനി നമ്പർ 6 ജയിലിലാണ് നവാൽനിയെ പാർപ്പിച്ചിരുന്നത്.
അതീവ സുരക്ഷയുള്ള സമാനമായ ജയിലിലേക്ക് നവാൽനിയെ രഹസ്യമായി മാറ്റിയിരിക്കാമെന്ന അഭ്യൂഹം ശക്തമാണ്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്താൻ അധികൃതർ തയ്യാറായിട്ടില്ല.സർക്കാരിനെതിരായ വിമത നീക്കം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തി 19 വർഷത്തെ തടവാണ് നവാൽനിക്ക് വിധിച്ചിരിക്കുന്നത്.
ജയിലിൽ തുടരുന്നതിനിടെ ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമാകുകയും ചെയ്തു. ചികിത്സ ലഭ്യമാക്കുന്നില്ലെന്നാരോപിച്ച് ജയിലിൽ നിരാഹാരസമരം ആരംഭിച്ചിരുന്നു. മാർച്ചിൽ റഷ്യയിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അതീവ സുരക്ഷയുള്ള ജയിലിൽ നിന്ന് നവാൽനിയെ കാണാതായ വാർത്തകൾ പുറത്തുവന്നത്. തെരഞ്ഞെടുപ്പിൽ പുടിൻ വിജയിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.