ശബരിമല ഡ്യൂട്ടിക്ക് പോകാനായി ഓഫീസിലേക്ക് പുറപ്പെട്ട സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു.

0
60

പാലക്കാട്: ഓഫീസിലേക്ക് പുറപ്പെട്ട സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു. കോട്ടപ്പുറം കുളങ്ങര വീട്ടിൽ പ്രകാശൻ (52) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു അപകടം. ശബരിമല ഡ്യൂട്ടിക്ക് പോകാൻ പാലക്കാട് കൊപ്പത്തെ ഭാര്യയുടെ വീട്ടിൽനിന്നും സ്പെഷൽ ബ്രാഞ്ച് ഓഫിസിലേക്ക് വരുന്നതിനിടെയിലാണ് സംഭവം.

പ്രകാശൻ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നു. ഭാര്യ: സുധ (അധ്യാപിക, ഹയർസെക്കൻഡറി സ്കൂൾ തോട്ടര), മക്കൾ: നവനീത്, കൃഷ്ണജ (ഇരുവരും വിദ്യാർത്ഥികൾ).

 

LEAVE A REPLY

Please enter your comment!
Please enter your name here