യുഎഇയിലേക്കുള്ള പ്രത്യേക വിമാന സര്‍വീസുകള്‍ നീട്ടി

0
75

അബുദാബി: ഇന്ത്യ-യുഎഇ ധാരണ പ്രകാരം ആരംഭിച്ച പ്രത്യക വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് 31 വരെ തുടരും. ഓഗസ്റ്റ് അഞ്ച് മുതല്‍ ഈ വിമാനങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ലഭ്യമാകുമെന്നും യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ പറഞ്ഞു. നടപടികള്‍ ലഘൂകരിക്കുകയാണെന്നും സര്‍വീസ് നടത്തുന്ന എല്ലാ ഇന്ത്യന്‍, യുഎഇ വിമാനക്കമ്പനികളുടെയും വെബ്സൈറ്റുകളും ഓഫീസുകളും ഏജന്റുമാരും വഴി ടിക്കറ്റുകള്‍ ലഭ്യമാവുമെന്നും അദ്ദേഹം ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഓഗസ്റ്റ് അവസാനം വരെ നീട്ടിയതിന് പിന്നാലെയാണ് പ്രവാസികള്‍ക്ക് ആശ്വാസമായി പുതിയ പ്രഖ്യാപനമെത്തുന്നത്. ഒരു മാസത്തിനിടെ എഴുനൂറോളം സര്‍വീസുകള്‍ നടത്തുമെന്നാണ് പ്രതീക്ഷ. എത്ര പേര്‍ യാത്ര ചെയ്യാനുണ്ടാവും എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
മടങ്ങിവരുന്നവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാറിന്റെ അംഗീകാരമുള്ള ലാബുകളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് റിസള്‍ട്ട് മതിയെന്ന യുഎഇയുടെ നിര്‍ദേശം പ്രവാസികള്‍ക്ക് ആശ്വാസമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here