”ഉത്തര്‍കാശിയിലെരക്ഷാദൗത്യത്തിന്റെ വിജയത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി(PM Modi). ഇത് വലിയ സംതൃപ്തിയുടെ കാര്യമാണ്. രക്ഷാപ്രവര്‍ത്തനത്തിന്റെ വിജയം എല്ലാവരേയും ആഴത്തില്‍ സ്പര്‍ശിക്കുന്നതാണ്. നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവരേയും പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. നീണ്ട കാത്തിരിപ്പിനൊടുവില്‍ തൊഴിലാളികള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒത്തുചേരുമെന്നത് അവിശ്വസനീയമാംവിധം സംതൃപ്തി നല്‍കുന്നതാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഈ കുടുംബങ്ങളെല്ലാം കാണിച്ച ക്ഷമയും ധൈര്യവും മതിയാകില്ലെന്നും മോദി പറഞ്ഞു. കഴിഞ്ഞ 17 ദിവസമായി സില്‍ക്യാര(Silkyara tunnel) തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും ഇന്ന് രാത്രിയോടെ സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. എന്‍ഡിആര്‍എഫിന്റെ റാറ്റ് ഹോള്‍ മൈനിംഗ് ടീമുകളാണ് ഇവരെ പുറത്തെടുത്തത്. ആദ്യത്തെ തൊഴിലാളിയെ പുറത്തെത്തിച്ച് ഒരു മണിക്കൂറിനുള്ളിലാണ് രക്ഷാദൗത്യം പൂര്‍ത്തിയാക്കിയത്.
‘ഉത്തര്‍കാശിയിലെ ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ വിജയം എല്ലാവരേയും ആഴത്തില്‍ സ്പര്‍ശിക്കുന്നു. തുരങ്കത്തില്‍ കുടുങ്ങിയവരോട്, നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവരേയും പ്രചോദിപ്പിക്കുന്നുവെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു. വേഗത്തില്‍ സുഖം പ്രാപിക്കുക, പ്രധാനമന്ത്രി എക്‌സില്‍ പറഞ്ഞു.