തലച്ചോറിന്റെ സംരക്ഷണം മുഖ്യം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ.

0
96

ലച്ചോറിന്റെ ആരോഗ്യം കൃത്യമായി സംരക്ഷിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ദൈനംദിന ജീവിതത്തില്‍ നാം ശ്രദ്ധിക്കാതെ പോകുന്ന പല കാര്യങ്ങളും തലച്ചോറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

എന്നാല്‍ ചിലത് ശ്രദ്ധിക്കുകയാണെങ്കില്‍ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും കൂടുതല്‍ മെച്ചപ്പെടുത്താനും സാധിക്കുന്നതായിരിക്കും. പച്ചക്കറികള്‍, പഴങ്ങള്‍, പരിപ്പ് വര്‍ഗങ്ങള്‍, ഒലിവ് ഓയില്‍, നട്‌സുകള്‍ മുതലായവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.

തലച്ചോറിന്റെ ആരോഗ്യ സംരക്ഷണത്തിന് ഇവ കൂടി ശ്രദ്ധിക്കുക

കൃത്യസമയത്ത് ഉറങ്ങുക

ഉറക്കമില്ലായ്മ മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കും. അതിനാല്‍ എല്ലാ ദിവസവും എഴ്, എട്ട് മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങണം. പ്രായമായവര്‍ രാത്രി വൈകി ഉറങ്ങുന്നത് പരമാവധി ഒഴിവാക്കണം.

തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ് പ്രഭാതഭക്ഷണം. കൃത്യസയമത്ത് പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ തലച്ചോറിനെ സംരക്ഷിക്കാൻ സാധിക്കും. പ്രഭാതഭക്ഷണം തുടര്‍ച്ചയായി ഒഴിവാക്കിയാല്‍ അത് തലച്ചോറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ഇത് പല അസുഖങ്ങള്‍ക്ക് വഴി വെയ്‌ക്കുകയും ചെയ്യുന്നു.

പഞ്ചസാര അമിതമായി ഉപയോഗിക്കുന്നത് തലച്ചോറ് സംബന്ധ പ്രശനങ്ങള്‍ക്ക് കാരണമാകാറുണ്ട്. അതിനാല്‍ പഞ്ചസാരയുടെ ഉപയോഗം ക്രമാതീതമായി കുറയ്‌ക്കേണ്ടത് അനിവാര്യമാണ്. ഉയര്‍ന്ന അളവില്‍ പഞ്ചസാര ശരീരത്തിലെത്തുന്നത് പോഷകഗുണമുള്ള ഘടകങ്ങളെ സ്വീകരിക്കുന്നതിന് തടസമാകും. ഇത് തലച്ചോറിന്റെ വികസനത്തെ ദോഷകരമായി ബാധിക്കും.

അമിതമായി ഭക്ഷണം കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നതിന് തടസമുണ്ടാക്കാറുണ്ട്. അതിനാല്‍ ഭക്ഷണം ക്രമീകരിക്കണം. ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക. വലിച്ചുവാരി കഴിക്കുന്നത് ഒഴിവാക്കണം.

പതിവായി മത്സ്യം കഴിക്കുന്നത് ബുദ്ധി ശക്തിയും ചിന്താ ശേഷിയും വര്‍ദ്ധിപ്പിക്കും. കൂടാതെ ഓര്‍മ്മശക്തി നിലനിര്‍ത്താനും ഇത് സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മറവിരോഗത്തിനുള്ള സാധ്യത കുറയ്‌ക്കാനും സഹായിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here