യുപിയിൽ പ്രവാചക നിന്ദയാരോപിച്ച് ബസ് കണ്ടക്ടറെ വെട്ടിയ യുവാവ് പിടിയിൽ.

0
76

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ബസ് കണ്ടക്ടറെ ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് ആക്രമിച്ചതായി പോലീസ്. ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മുഹമ്മദ് നബിയെ അപമാനിച്ചതിനാണ് കണ്ടക്ടറെ ആക്രമിച്ചതെന്ന് ‌ഒരു വീഡിയോയിലൂടെ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നു. പ്രതി പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഏറ്റുമുട്ടലിനൊടുവിൽ കാലിൽ വെടിവച്ച ശേഷം പിടികൂടുകയായിരുന്നു.

പ്രയാഗ്‌രാജ് പോലീസ് പറയുന്നതനുസരിച്ച്, വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്, പ്രതിയായ ലരേബ് ഹാഷ്മി (20) ടിക്കറ്റ് നിരക്കിനെച്ചൊല്ലി ബസ് കണ്ടക്ടർ ഹരികേഷ് വിശ്വകർമ (24) യുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. പ്രയാഗ്‌രാജ് പോലീസ് പറയുന്നതനുസരിച്ച്, വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. പ്രതിയായ ലരേബ് ഹാഷ്മി ടിക്കറ്റ് നിരക്കിനെച്ചൊല്ലി ബസ് കണ്ടക്ടർ ഹരികേഷ് വിശ്വകർമ (24) യുമായി തർക്കത്തിൽ ഏർപ്പെടുകയും വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.

ആക്രമണത്തിൽ വിശ്വകർമയുടെ കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ കോളേജിലേക്കാണ് ഹാഷ്മി ഓടികയറിയത്. കോളേജിനുള്ളിൽ വെച്ച് ഹാഷ്മി വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ബസ് കണ്ടക്ടർ പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ചതായി വീഡിയോയിൽ ഹഷ്മി പറഞ്ഞു. വിശ്വകർമയെ വെട്ടിയ കത്തിയും ഹാഷ്മിയുടെ കൈവശം ഉണ്ടായിരുന്നു.

സംഭവത്തിന് ശേഷം പ്രയാഗ്‌രാജ് പോലീസ് ഹാഷ്മിയെ കോളേജിനുള്ളിൽ നിന്ന് പിടികൂടി. പിന്നീട്, കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാൻ പ്രതിയുമായി പോയ പോലീസ് സംഘത്തിന് നേരെ ഹാഷ്മി വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പോലീസ് തിരിച്ചടിക്കുകയും ഹാഷ്മിയുടെ കാലിന് പരിക്കേൽക്കുകയും ചെയ്തു. വെടിയേറ്റ് പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെത്തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

നഗരത്തിലെ യുണൈറ്റഡ് എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് ഹാഷ്മി.

LEAVE A REPLY

Please enter your comment!
Please enter your name here