ആദ്യകാലങ്ങളിൽ നേരിട്ട പ്രതിസന്ധിയെ കുറിച്ച് രാഘവ ലോറൻസ്.

0
84

സ്റ്റണ്ട് മാസ്റ്ററുടെ കാർ ക്ലീനറായി ജോലി ചെയ്തിരുന്ന ലോറൻസിനെ സിനിമയിൽ എത്തിച്ചത് ഡാൻസിനോടുള്ള അടങ്ങാത്ത ആ​ഗ്രഹമാണ്. നിലവിൽ സംവിധായകൻ, ഡാൻസ് മാസ്റ്റർ, നടൻ എന്നീ നിലകളിൽ ശ്രദ്ധ നേടിയെടുത്ത ലോറൻസിന്റെ കരിയറിലെ തുടക്ക കാലം അത്ര സുഖകരമായിരുന്നില്ല. ആദ്യകാലങ്ങളിൽ നേരിട്ട പ്രതിസന്ധിയെ കുറിച്ച് തുറന്നു പറയുകയാണ് താരം ഇപ്പോൾ.ജി​ഗർതണ്ട 2 എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിൽ ആണ് നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെട്ടതിനെ കുറിച്ച് താരം മനസ് തുറന്നത്. കളർ പൊളിറ്റിക്സ് ഇപ്പോഴും തമിഴ് സിനിമയിൽ ഉണ്ടോ എന്ന ചോദ്യത്തിന് “ഇപ്പോഴതില്ല.

ഞാൻ ​ഗ്രൂപ്പ് ഡാൻസറായി ഇരുന്ന സമയത്ത് അതുണ്ടായിരുന്നു. പ്രഭുദേവ മാസ്റ്റർ വന്നതിന് ശേഷമാണ് അതിൽ മാറ്റം വന്നത്. കറുത്ത പട്ടി, പുറകിലേക്ക് മാറി നിൽക്ക് എന്നൊക്കെ പറഞ്ഞ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. സെക്കന്റ് റോയിൽ നിന്നാലും ബാക്കിൽ പോയി നിൽക്കാൻ പറയുമായിരുന്നു. പ്രഭുദേവ മാസ്റ്റർ വന്നപ്പോഴാണ് ടാലന്റിന് മാത്രമാണ് ബഹുമാനവും മര്യാദയും എന്ന കാര്യം വരുന്നത്. അന്ന് നമ്മളെ കറുപ്പൻ എന്ന് വിളിച്ചില്ലേ. അതുകൊണ്ടാണ് ഇന്ന് ഇവിടെ വരെ എത്തിനിൽക്കുന്നത്. ഈ അവസരത്തിൽ അവരോടും നന്ദി പറയുകയാണ് “- എന്നാണ് ലോറൻസ് നൽകിയ മറുപടി.

ജി​ഗർതണ്ട 2 ലെ  ട്രെയ്‌ലറിൽ കറുപ്പിനെ കുറിച്ച് ലോറൻസ് പറയുന്ന ഡയലോഗ് ശ്രദ്ധ നേടിയിരുന്നു. എസ് ജെ സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്ന ജിഗര്‍തണ്ട 2 നവംബര്‍ 10ന് തിയറ്ററില്‍ എത്തും. ചന്ദ്രമുഖി 2 ആണ് ലോറന്‍സിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വന്‍ ഹൈപ്പോടെ എത്തിയ ചിത്തഹരം പക്ഷെ പ്രേക്ഷക പ്രശംസ നേടിയില്ല. ട്രോളുകള്‍ക്കും ചിത്രം ഇടയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here