പരീക്ഷക്കിടെ ഹൃദയാഘാതം; 15 കാരിക്ക് ദാരുണാന്ത്യം.

0
117

പരീക്ഷക്കിടെ ഹൃദയാഘാതം; 15 കാരിക്ക് ദാരുണാന്ത്യം

രാജ്‌കോട്ട്: ഗുജറാത്തില്‍ പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതിനിടെ 15കാരി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

രാജ്‌കോട്ടിലെ അമ്രേലി ടൗണിലുള്ള ശാന്തബ ഗജേര സ്‌കൂളില്‍ വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ സൗക്ഷി രാജോസരയാണ് മരണപ്പെട്ടത്.

രാജ്‌കോട്ടിലെ ജസ്ദാന്‍ താലൂക്കില്‍ താമസിക്കുന്ന സാക്ഷി ക്ലാസ് മുറിയില്‍ പ്രവേശിച്ച ഉടനെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗുജറാത്തില്‍ യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ച്‌ വരുന്ന ഹൃദ്രോഗ സാധ്യത കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ആശങ്ക പരത്തുന്നുണ്ട്. നേരത്തെ 12 വയസുള്ള എട്ടാം ക്ലാസുകാരിയും സമാനമായി പരീക്ഷക്കിടയില്‍ ക്ലാസില്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ മെഡിക്കല്‍ വിദഗ്ദരുമായി യോഗം വിളിച്ച്‌ ചേര്‍ത്തതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here