മുംബൈ: സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ദിൽ ബേച്ചാരയുടെ അണിയറ പ്രവർത്തകരെ ചോദ്യം ചെയ്യും.സുശാന്ത് സിംഗ് അവസാനം അഭിനയിച്ച അവസാന ചിത്രമാണ് ദിൽ ബേച്ചാര.വിഷാദരോഗത്തിന് സുശാന്തിനെ ചികിത്സിച്ച ഡോക്ടറോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ, സുശാന്തിന്റെ മരണത്തിൽ നീതിപൂർവമായ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരി ശ്വേത സിംഗ് പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.