കവിയൂരിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ പ്രതികള്‍ വെട്ടിപ്പരിക്കേൽപ്പിച്ചു

0
105

തിരുവല്ല: വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസുകാരെ ആക്രമിച്ച ശേഷം പ്രതികൾ കടന്നുകളഞ്ഞു. ആക്രമണത്തിൽ പോലീസ് ഓഫീസർക്ക് വെട്ടേറ്റു.തിരുവല്ല സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സന്തോഷിനാണ് പരിക്കേറ്റത്. വെട്ടേറ്റ് സന്തോഷിന്‍റെ ചുണ്ട് മുറിഞ്ഞു.

കഴിഞ്ഞ ദിവസം കവിയൂരിൽ വീടുകയറി നടത്തിയ ആക്രമണ കേസിലെ പ്രതികളായ ലിജിൻ , ബിജിത് എന്നിവരെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് പ്രതികള്‍ ആക്രമണം നടത്തിയത്. ആയുധങ്ങളുമായി ആക്രമിച്ച ശേഷം പ്രതികൾ പൊലീസിനെ വെട്ടിച്ചു കടന്നുകളയുകയായിരുന്നു.പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here