കണ്ണൂര്‍: കണ്ണൂർ വാരത്ത് ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. എളയാവൂർ സ്വദേശി മിഥുനാണ് കുത്തേറ്റത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വാരം ടാക്കീസിന് സമീപത്തെ സ്റ്റാൻഡിൽ ഓട്ടോഡ്രൈവറായ മിഥുനെ മറ്റൊരു യുവാവ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.കഴുത്തിലും നെഞ്ചിലും മാരകമായി കുത്തേറ്റ യുവാവിനെ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു