പുലി ഇറങ്ങും, ഈ മാസം തന്നെ; ജോജു ജോർജിന്റെ ‘പുലിമട’ റിലീസ് തിയതി.

0
60

സംവിധായകൻ എ.കെ. സാജനും നടൻ ജോജു ജോർജ്ജും ആദ്യമായി ഒന്നിക്കുന്ന ഫാമിലി ത്രില്ലർ പുലിമടയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 26ന് ചിത്രം തിയെറ്ററുകളിലെത്തും. പോലീസ് കോൺസ്റ്റബിൾ വിൻസന്റ് സ്‌കറിയയുടെ വിവാഹവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും, അതയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക.

പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍) എന്ന ചിത്രത്തിന്റെ ടാഗ്ലൈന്‍ തന്നെ പുതുമ സമ്മാനിക്കുന്ന ഒന്നാണ്. പാന്‍ ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോ മോളുമാണ്.

മലയാളത്തിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച എഴുത്തുകാരനും സംവിധായകനായ എ.കെ. സാജൻ കഥ, തിരക്കഥ, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്യുന്ന സിനിമയാണ് ‘പുലിമട’. ഇങ്ക് ലാബ് സിനിമാസിന്റേയും, ലാൻഡ് സിനിമാസിന്റേയും ബാനറുകളിൽ, രാജേഷ് ദാമോദരൻ, സിജോ വടക്കൻ എന്നിവർ ചേർന്നാണ് പുലിമട നിർമ്മിക്കുന്നത്.

പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തിലല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഒരു ഷെഡ്യൂളിൽ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമായ പുലിമടയിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.

ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പൗളി വിത്സൻ, ഷിബില തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ തന്നെ ശരിക്കും ഒരു പുലിമടയിലൂടെ തന്നെയാവും പ്രേക്ഷകരെ സംവിധായകൻ കൂട്ടിക്കൊണ്ടു പോവുക.

മ്യൂസിക്- ഇഷാൻ ദേവ്, പശ്ചാത്തല സംഗീതം- അനിൽ ജോൺസൻ, പ്രൊഡക്ഷൻ ഡിസൈനർ- വിനീഷ് ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വർക്കി ജോർജ്ജ്, പ്രൊഡക്ഷൻ കൺഡ്രോളർ- രാജീവ് പെരുമ്പാവൂർ, ആർട്ട് ഡയറക്ടർ- ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ഷാജി- പുൽപ്പള്ളി, ഷമീർ ശ്യാം, കോസ്റ്റിയൂം – സുനിൽ റഹ്മാൻ, സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈനിങ് & മിക്സിങ്- സിനോയ്‌ ജോസഫ്, ഗാനരചന- റഫീക്ക് അഹമ്മദ്, ഡോക്ടർ താര ജയശങ്കർ, ഫാദർ മൈക്കിൾ പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയക്ടർ- ഹരീഷ് തെക്കേപ്പാട്ട്, ഡി.ഐ.- ലിജു പ്രഭാകർ, വി.എഫ്.എക്സ്.-പ്രോമിസ്, മാർക്കറ്റിങ്- ഒബ്സ്ക്യുറ, സ്റ്റിൽ- അനൂപ് ചാക്കോ, റിൻസൻ എം. ബി., ഡിസൈൻ- ഓൾഡ്മങ്ക്സ് വിതരണം- ആൻ മെഗാ മീഡിയ.

LEAVE A REPLY

Please enter your comment!
Please enter your name here