പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്കിനെ പിന്തുണയ്ക്കാൻ എഎപി

0
72

പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്കിനെ പിന്തുണയ്ക്കാൻ എഎപി പ്രതിജ്ഞാബദ്ധമാണെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ഇന്ത്യ സഖ്യത്തിൽ നിന്ന് എഎപി വേർപിരിയില്ലെന്നും കെജ്‌രിവാൾ പറഞ്ഞു. മാധ്യമങ്ങളെ അഭിസംബോധന ചെയ്ത്  സംസാരിക്കവെയാണ് കെജ്‌രിവാൾ നിലപട് വ്യക്തമാക്കിയത്.

“എഎപി ഇന്ത്യൻ സഖ്യത്തോട് പ്രതിജ്ഞാബദ്ധമാണ്. സഖ്യത്തിൽ നിന്ന് പിരിയുകയില്ല. സഖ്യത്തിന്റെ ധർമ്മം നിറവേറ്റാൻ എഎപി പ്രതിജ്ഞാബദ്ധമാണ്,” കെജ്‌രിവാൾ പറഞ്ഞു.

2015ലെ മയക്കുമരുന്ന് കടത്തുകേസിൽ കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറ അറസ്റ്റിലായിരുന്നു. ഇതേ തുടർന്ന് സംസ്ഥാനത്തെ എഎപി സർക്കാർ രാഷ്ട്രീയ പകപോക്കലിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് കോൺഗ്രസിന്റെ പഞ്ചാബ് ഘടകം ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കേജിരിവാളിന്റെ ഈ  അഭിപ്രായങ്ങൾക്ക് പ്രസക്തി ഏറെയാണ്.

എന്നാൽ ഭോലാത്ത് നിയമസഭാംഗമായ സുഖ്പാൽ സിംഗിനെതിരായ നടപടി നിയമപ്രകാരമാണെന്ന് പറഞ്ഞ് എഎപി ആ ആരോപണം തള്ളി. സീറ്റ് വിഭജന ചർച്ചയെക്കുറിച്ചുള്ള ഇതുവരെ പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്ന ചോദ്യത്തിന്, അത് ഉടൻ തയ്യാറാകുമെന്ന് കെജ്‌രിവാൾ മറുപടി നൽകി. സീറ്റ് വിഭജന ചർച്ച ഏതാനും ദിവസങ്ങൾക്കുള്ളിൽ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷമായ ഇന്ത്യൻ സഖ്യം ഇതുവരെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന്, “ഓരോ പൗരനെയും ശാക്തീകരിക്കുകയും ഈ രാജ്യത്തെ 1.4 ബില്യൺ ജനങ്ങൾക്ക് സ്വയം പ്രധാനമന്ത്രിയാണെന്ന് തോന്നുന്ന ഒരു സംവിധാനം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഞങ്ങൾക്ക് ഒരു വ്യക്തിയെ ശാക്തീകരിക്കേണ്ട ആവശ്യമില്ല എന്നതായിരുന്നു കെജ്‌രിവാളിന്റെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here