കോഴിക്കോട് പനി ബാധിച്ച് രണ്ടു പേര് മരിച്ച സംഭവത്തിൽ നിപ സംശയം

0
53

കോഴിക്കോട് പനി ബാധിച്ച് രണ്ടു പേര് മരിച്ച സംഭവത്തിൽ നിപ സംശയം ശക്തമാകുന്നു. മരണപ്പെട്ടവരുടെ  സമ്പര്‍ക്കപട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കി തുടങ്ങിയതായാണ് വിവരം. സൂക്ഷ്മമായ സമ്പര്‍ക്കപ്പട്ടിക തയാറാക്കാനാണ് അധികൃതരുടെ നീക്കം. കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളില്‍പ്പെട്ട പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആയഞ്ചേരി, മരുതോങ്കര ഭാഗങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം വിഷയത്തിൽ ആരോഗ്യ വകുപ്പ് കോഴിക്കോട് അടിയന്തരയോഗം ചേരും. ഡിഎംഒയാണ് അടിയന്തര യോഗം വിളിച്ചത്. രാവിലെ 10.30 നാണ് യോ​ഗം. ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജും ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ കലക്ടറും യോഗത്തില്‍ സംബന്ധിക്കും. ആരോഗ്യ വകുപ്പ് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. കോഴിക്കോട് മരുതോങ്കര, തിരുവള്ളൂര്‍ പ്രദേശവാസികളാണ് മരിച്ചത്. ആദ്യം മരിച്ചയാളുടെ ബന്ധുക്കളായ മൂന്ന് കുട്ടികളുൾപ്പെടെ നാലുപേർക്ക് ലക്ഷണങ്ങൾ കണ്ടതോടെ ഇവരെ ഐസൊലേഷനാക്കി. പനി ലക്ഷണങ്ങളോടെ ചികിത്സയിലുള്ള രണ്ടു കുട്ടികളുടെ നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here