ജോൺ സീനയെ കണ്ട് കാർത്തി.

0
47

പ്രശസ്ത റെസലിങ് താരവും ഹോളിവുഡ് നടനുമായ ജോൺ സീനയെ നേരിൽ കണ്ട അനുഭവം പങ്കുവെച്ച് നടൻ കാർത്തി.ഇന്‍സ്റ്റഗ്രാമിലാണ് ചിത്രം താരം പങ്കുവച്ചിരിക്കുന്നത്. ഹൈദരാബാദിലെ ഡബ്യൂഡബ്യൂഇ സ്‌പെക്ടാക്കിളില്‍ വച്ചായിരുന്നു കൂടികാഴ്ച.

ജോണ്‍ സീനയെ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. എന്നോട് കാണിച്ച ഊഷ്മളതയ്ക്ക് നന്ദിയുണ്ട്. കുറച്ച് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ആരുമായി അടുപ്പം സ്ഥാപിക്കുന്ന താങ്കളുടെ കഴിവ് അതിശയകരമാണ്.

താങ്കളുടെ സിഗ്‌നേച്ചര്‍ മുദ്രവാക്യമായ ഹസില്‍ ലോയല്‍റ്റി റെസ്‌പെക്റ്റ് ഇതെല്ലാം അനുഭവപ്പെട്ടു – കാര്‍ത്തി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. കാർത്തിയുടേയും ജോൺ സീനയുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഡബ്യൂഡബ്യൂഇ ചരിത്രത്തില്‍ ഏറ്റവുമധികം ലോക ചാമ്പ്യന്‍ഷിപ്പ് വിജയിച്ച, ഈ എന്റര്‍ടെയ്‌മെന്റ് കായിക ലോകത്തെ എക്കാലത്തെയും മികച്ച പ്രൊഫഷണല്‍ ഗുസ്തിക്കാരില്‍ ഒരാളായി സീന അറിയപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here