വിവാഹച്ചടങ്ങിന്റെ പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് 3 മരണം.

0
63

ലപ്പുഴയിലെ കണിച്ചുകുളങ്ങരയില്‍ പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു. വിവാഹത്തോട് അനുബന്ധിച്ചിട്ട പന്തല്‍ പൊളിക്കുമ്ബോഴാണ് അപകടമുണ്ടായത്.

ഇവര്‍ ഉപയോഗിച്ച കമ്ബി എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്. ബിഹാര്‍ സ്വദേശികളായ ആദിത്യന്‍, കാശി റാം, പശ്ചിമ ബംഗാള്‍ സ്വദേശി ധനഞ്ജയന്‍ എന്നിവരാണ് മരിച്ചത്. ബിഹാര്‍ സ്വദേശികളായ ജാദുലാല്‍, അനൂപ്, അജയന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here