‘പത്താൻ’ തുടങ്ങിവച്ചത് അതിഗംഭീരമായി മുന്നോട്ടു കൊണ്ടുപോവുകയാണ് നടൻ ഷാരൂഖ് ഖാൻ. പുതിയ ചിത്രം ‘ജവാനും’ വിജയപാതയിൽ തന്നെയാകും എന്നാണ് ആദ്യ ഷോ കഴിഞ്ഞുള്ള പ്രതികരണം നൽകുന്ന സൂചന. ഷാരൂഖ് ഖാൻ പരമാവധി സ്ക്രീൻ സമയം നിറഞ്ഞു നിൽക്കുന്നതാണ് ഫസ്റ്റ് ഹാഫ്. ആദ്യ പകുതിയിൽ ചില വമ്പൻ ആക്ഷൻ ത്രില്ലുകളും രസകരമായ ചില ആക്ഷൻ സീക്വൻസുകളും നിറഞ്ഞിരിക്കുന്നു എന്ന് ആദ്യ റിപോർട്ടുകൾ പറയുന്നു. കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമുണ്ട്.
നടി നയൻതാര ആദ്യമായി ബോളിവുഡിൽ വേഷമിടുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രിയ മണിയാണ് മറ്റൊരു മലയാളി സാന്നിധ്യം. വിജയ് സേതുപതി, ദീപിക പദുകോൺ എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഷാരൂഖ് ഖാൻ, ആറ്റ്ലി കൂട്ടുകെട്ടിന്റെ ആദ്യ ചിത്രം കൂടിയാണ്.