ആയിരം അടുക്കളത്തോട്ടങ്ങള്‍ പദ്ധതിക്ക് സഅദിയ്യ ഇംഗ്ലീഷ് സ്കൂളില്‍ തുടക്കമായി.

0
73

ദേളി:കാര്‍ഷിക ദിനത്തിന്റെ ഭാഗമായി സഅദിയ ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കൻഡറി സ്കൂളില്‍ ആയിരം അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമായി വിഷരഹിത പച്ചക്കറികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലമുറക്ക് കാര്‍ഷിക രീതികള്‍ പരിചയപ്പെടുത്തലുമാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.വെണ്ട,ചീര,മുളക് തക്കാളി,പയര്‍,മത്തൻ,പടവലം,വഴുതന,ചിരങ്ങ തുടങ്ങിയ വിവിധ ഇനം വിഭവങ്ങളാണ് ജൈവകൃഷിയിലൂടെ തയ്യാറാക്കുന്നത്.വിളവെടുപ്പിലൂടെ ലഭിക്കുന്ന വിഭവങ്ങള്‍ ഉള്‍പ്പെടുത്തി കാര്‍ഷിക ചന്ത സംഘടിപ്പിക്കും.

സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളും കുടുംബവും പദ്ധതിയുടെ ഭാഗമാകും.സ്കൂള്‍ കൃഷിത്തോട്ടം അടുക്കളത്തോട്ടം എന്നിവയുടെ മേല്‍നോട്ടത്തിനായി ശ്രീ പ്രകാശൻ ശ്രീമതി ഹസീന ശ്രീമതി ഫര്‍സാന എന്നിവരുടെ സമിതി രൂപീകരിച്ചു.പദ്ധതിയുടെ ഉദ്ഘാടനം ഡോക്ടര്‍ സലാഹുദ്ദീൻ അയ്യൂബി നിര്‍വഹിച്ചു സ്കൂള്‍ പ്രിൻസിപ്പല്‍ ശിഹാബ് അധ്യക്ഷത വഹിച്ചു.അധ്യാപകരായ പ്രകാശൻ,ഷബീര്‍ ,ഹസീന എന്നിവര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here