മകന്‍ അമ്മയെ നടുറോഡില്‍ കുത്തിക്കൊന്നു

0
76

കൊട്ടാരക്കര ചെങ്ങമനാട് മകന്‍ അമ്മയെ നടുറോഡില്‍ കുത്തിക്കൊന്നു. തലവൂര്‍ സ്വദേശി മിനിമോളാണ് (50) കൊല്ലപ്പെട്ടത്. മകന്‍ ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.

ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കഴിഞ്ഞ മെയ് മാസം മുതല്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു മിനി. രോഗം ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോകാന്‍ മകന്‍ ജോമോനെ വിളിച്ചുവരുത്തുകയായിരുന്നു. അമ്മയെ വിളിച്ചുകൊണ്ടുപോകുന്നതിന് മുന്‍പ് മാനസികോരോഗ്യ കേന്ദ്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനുമായി ജോമോന്‍ പ്രശ്നം ഉണ്ടാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.

തുടര്‍ന്ന് അമ്മയെ ബൈക്കില്‍ കൊണ്ടുപോകുമ്പോള്‍ ചെങ്ങമനാട് വച്ച് ബൈക്ക് നിര്‍ത്തി ജോമോന്‍
തന്റെ കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മിനിയുടെ നെഞ്ചിലും കഴുത്തിലുമായാണ് കുത്തി പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് പത്തുമിനിറ്റോളം പ്രതി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ച ജോമോനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. ജോമോന്‍ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായാണ് പോലീസ് സംശയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here