അബുദാബി ഹിന്ദുക്ഷേത്രം അടുത്ത വര്‍ഷം തുറക്കും

0
72

അബുദാബിയിലെ ഹിന്ദുക്ഷേത്രം 2024 ഫെബ്രുവരി 14ന് തുറക്കും. ക്ഷേത്രം നിര്‍മിക്കുന്ന ബോചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ സന്‍സ്തയെന്ന സംഘടനയുടെ അദ്ധ്യക്ഷന്‍ മഹന്ത് സ്വാമി മഹാരാജ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും 14ന് പ്രവേശനം. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദാബിയിലേത്.

2015ല്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഹിന്ദു ക്ഷേത്രം നിര്‍മ്മിക്കാന്‍ അബുദാബിയില്‍ 27 ഏക്കര്‍ സ്ഥലം അനുവദിച്ചത്. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദര്‍ശന വേളയിലായിരുന്നു ഈ പ്രഖ്യാപനം. പിന്നീട് 2018ല്‍ ക്ഷേത്രത്തിന്റെ കല്ലിടല്‍ ചടങ്ങ് നടത്തി. ബ്രഹ്‌മ വിഹാരിദാസ് സ്വാമിയുടെ മേല്‍നോട്ടത്തിലാണ് ബാപ്‌സ് ഹിന്ദുക്ഷേത്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. പിങ്ക് മണല്‍ക്കല്ലുകള്‍ കൊണ്ടാണ് ക്ഷേത്രം നിര്‍മിക്കുന്നത്. യുഎഇയിലെ ഏഴ് എമിറേറ്റുകളുടെ പ്രതീകങ്ങളായി ക്ഷേത്രത്തിന് ഏഴ് ഗോപുരങ്ങള്‍ ഉണ്ടാകുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു.

ഫെബ്രുവരി 15ന് നടക്കുന്ന ചടങ്ങുകളില്‍ പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്. ക്ഷണിക്കപ്പെട്ടവര്‍ക്കൊപ്പം മുന്‍കൂട്ടി ബുക്ക് ചെയ്ത് വേണം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍. ഫെബ്രുവരി 18 മുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അവസരമൊരുങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here