ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

0
73

ഡല്‍ഹിയിലെ യമുന നദിയിലെ ജലനിരപ്പ് വീണ്ടും അപകടനിലയ്ക്ക് മുകളിലായി ഒഴുകുന്നു. ഡല്‍ഹി ഓള്‍ഡ് റെയില്‍വേ പാലത്തില്‍ യമുനയുടെ ജലനിരപ്പ് 205.07 മീറ്ററിലെത്തി. ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും ചില ഭാഗങ്ങളില്‍ കനത്ത മഴയുണ്ടായതിനെ തുടര്‍ന്ന് ഹത്‌നികുണ്ഡ് അണക്കെട്ടില്‍ നിന്ന് യമുന നദിയിലേക്കുള്ള നീരൊഴുക്ക് കൂടിയതാണ് ജലനിരപ്പ് ഉയരാന്‍ കാരണം.

ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ടില്‍ നിന്ന് 2 ലക്ഷം ക്യുസെക്സ് വെള്ളമാണ് തുറന്നുവിട്ടത്. ഇതേ തുടര്‍ന്ന് രാജ്യ തലസ്ഥാനം അതീവ ജാഗ്രതയിലാണ്.  ‘സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരം അനുസരിച്ച്, യമുനയിലെ ജലനിരപ്പ് നാളെ വൈകുന്നേരത്തോടെ അപകടനില മറികടക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍, കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നു.’ ഡല്‍ഹി റവന്യൂ മന്ത്രി അതിഷി കഴിഞ്ഞ ദിവസം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here