കനത്ത മഴ, ഉരുൾപൊട്ടൽ 100-ഓളം പേരെ കാണാതായി;അപകടം മഹാരാഷ്ട്രയിൽ.

0
37

മുംബൈ: കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിലെ റായിഗഡിൽ ഉരുൾപൊട്ടി. നിരവധി വീടുകൾ തകർന്നു. 20 ഓളം വീടുകൾ മണ്ണിനടിയിലായി. 100 ഓളം പേരെ കാണാതായെന്നാണ് പുറത്തുവരുന്ന വിവരം. അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ദുരന്ത നിവാരണ സേനകളുടെ അടക്കം നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here