കെ.​​എ​​സ്.​​ആ​​ർ.​​ടി.​​സി സൂ​​പ്പ​​ർ ഫാ​​സ്റ്റ് ബ​​സി‌‌​​ടി​​ച്ച് ബൈ​​ക്ക് യാ​​ത്രി​​ക​​രാ​​യ ര​​ണ്ടു​​പേ​​ർ മ​​രി​​ച്ചു.

0
70

കൊല്ലം: കെ.​​എ​​സ്.​​ആ​​ർ.​​ടി.​​സി സൂ​​പ്പ​​ർ ഫാ​​സ്റ്റ് ബ​​സി‌‌​​ടി​​ച്ച് ബൈ​​ക്ക് യാ​​ത്രി​​ക​​രാ​​യ ര​​ണ്ടു​​പേ​​ർ മ​​രി​​ച്ചു. ആ​​ല​​പ്പു​​ഴ കാ​​വാ​​ലം ചെ​​റു​​ക​​ര ഇ​​ത്തി​​ത്ത​​റ സാ​​ബു​​വി​​ന്റെ മ​​ക​​ൾ എ​​സ്. ശ്രു​​തി (25), കോ​​ഴി​​ക്കോ​​ട് ന​​ന്മ​​ണ്ട ചീ​ക്കി​​ലോ​​ട് മേ​​ലേ​​പി​​ലാ​​ത്തോ​​ട്ട​​ത്തി​​ൽ അ​​ബ്ദു​​ൽ ജ​​മാ​​ലി​​ന്റെ മ​​ക​​ൻ പി.​​എം. മു​​ഹ​​മ്മ​​ദ് നി​​ഹാ​​ൽ (25) എ​​ന്നി​​വ​​രാ​​ണ് മ​​രി​​ച്ച​​ത്. കഴിഞ്ഞ ദിവസം പുലർച്ചെ 4.30ഓ​​ടെയാണ് അപകടം. കൊ​​ല്ലം ബൈ​​പാ​​സ് തു​​ട​​ങ്ങു​​ന്ന കാ​​വ​​നാ​​ട് ആ​​ൽ​​ത്ത​​റ​​മൂ​​ട് ജ​​ങ്​​​ഷ​​നി​​ലാ​​ണ് അ​​പ​​ക​​ടം. കൊ​​ല്ലം ഭാഗത്തു നിന്ന് എ​​റ​​ണാ​​കു​​ള​​ത്തേ​​ക്ക് പോകുകയായിരുന്ന ഇവരുടെ ബൈക്കിൽ എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്ന് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്ക് വ​​രു​ക​​യാ​​യി​​രു​​ന്ന കെ.​​എ​​സ്.​​ആ​​ർ.​​ടി.​​സി ബസ് ഇടിക്കുകയായിരുന്നു.

ഉടൻ തന്നെ അപകടത്തിൽപെട്ടവരെ ജി​​ല്ല ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മു​​ഹ​​മ്മ​​ദ്​ നി​​ഹാ​​ലി​​നെ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. പിന്നാലെ ശ്രു​​തി​​യെ തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​കു​​ന്ന വ​​ഴി നി​​ല​​ഗു​​രു​​ത​​ര​​മാ​​യ​​തി​​നെ​ തു​​ട​​ർ​​ന്ന് പാ​​രി​​പ്പ​​ള്ളി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു. എ​റ​ണാ​കു​ളം അ​ക്വാ​റ​ൻ​റ് ഗ്ലോ​ബ​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ൽ മ​റൈ​ൻ എ​ൻ​ജി​നീ​യ​റാ​ണ് നി​ഹാ​ൽ. കമ്പനിയുടെ ആവശ്യത്തിനു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോകുന്നതിനിടെയാണ് അപകടം. ദേ​​ശീ​​യ​​പാ​​ത വി​​ക​​സ​​നത്തിന്റെ ​​ഭാ​​ഗ​​മാ​​യി കാ​​വ​​നാ​​ട് ബൈ​​പാ​​സ് തു​​ട​​ങ്ങു​​ന്ന ആ​​ൽ​​ത്ത​​റ​​മൂ​​ട് ജ​​ങ്​​​ഷ​​നി​​ൽ ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ, കെ.​​എ​​സ്.​​ആ​​ർ.​​ടി.​​സി ബ​​സ് ഇ​​ത്​ പാ​​ലി​​ക്കാ​​തെ വ​​ൺ​​വേ​​യി​​ൽ​​ക്കൂ​​ടി വ​​ന്ന​​താ​​ണ് അ​​പ​​ക​​ട കാ​​ര​​ണ​​മാ​​യ​​ത്.

LEAVE A REPLY

Please enter your comment!
Please enter your name here