ആളുകള്‍ പലതരത്തില്‍ ഗിന്നസ് റെക്കോര്‍ഡ് നേടാറുണ്ട്. എന്നാല്‍ എല്ലാ അംഗങ്ങള്‍ക്കും ഗിന്നസ് റെക്കോര്‍ഡ് എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് പാകിസ്ഥാനിലെ ലര്‍ക്കാനയില്‍ നിന്നുളള മാങ്കി കുടുംബം. ഒന്‍പത് പേരടങ്ങുന്ന ഈ കുടുംബത്തിലെ എല്ലാ അംഗങ്ങളും ജനിച്ചത് ഒരേ ദിവസമാണ് എന്ന പ്രേത്യകതയാണ് ഇവരെ ഈ റെക്കോര്‍ഡിന് അര്‍ഹരാക്കിയത്. ഈ വീട്ടിലെ എല്ലാ അംഗങ്ങളും ഓഗസ്റ്റ് ഒന്നിനാണ് ജനിച്ചിരിക്കുന്നത്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം ഈ കുടുംബത്തില്‍ അച്ഛന്‍ അമീര്‍ അലി, അമ്മ ഖുദേജ, ഏഴ് കുട്ടികള്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്. മകളായ സിന്ധു, ഇരട്ട പെണ്‍കുട്ടികളായ സസൂയി, സ്വപ്ന , അമീര്‍, ആംബര്‍, ഇരട്ട ആണ്‍കുട്ടികളായ അമ്മാര്‍, അഹ്‌മര്‍ എന്നിവരാണ് ദമ്പതികളുടെ 7 മക്കള്‍. ഏറ്റവും കൂടുതല്‍ കുടുംബാംഗങ്ങള്‍ ഒരു ദിവസം തന്നെ ജനിച്ചതിന്റെ ലോക റെക്കോര്‍ഡാണാണ് ഇവരുടെ പേരിലുളളത്.
ഈ തീയതിക്ക് മറ്റൊരു പ്രേത്യകതയും കൂടിയുണ്ട്. അമീറും ഖുദേജയും വിവാഹിതരായതും ഇതേ ദിവസം തന്നെയാണ്. അവരുടെ ഒന്നാം വിവാഹ വാര്‍ഷികദിനത്തിലാണ് മൂത്ത മകളും ജനിക്കുന്നത്. ഇത് കൂടാതെ ഏറ്റവും കൂടുതല്‍ സഹോദരങ്ങള്‍ ഒരു ദിവസം ജനിച്ചതിന്റെ റെക്കോര്‍ഡും ഈ കുടുംബം സ്വന്തമാക്കിയിട്ടുണ്ട്.
ആദ്യ കുഞ്ഞായ സിന്ധു 1992 ഓഗസ്റ്റ് 1 ന് ജനിച്ചപ്പോള്‍ ശരിക്കും ആശ്ചര്യപ്പെട്ടതായി അമീര്‍ പറയുന്നു. പിന്നീട് ഓരോ കുട്ടിയും അതേ തീയതിയില്‍ തന്നെ ജനിച്ചപ്പോള്‍ താനും ഭാര്യ ഖുദേജയും ഒരുപോലെ സന്തോഷിക്കുകയും ആശ്ചര്യപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ദൈവത്തിന്റെ സമ്മാനം’ ആണ് ഇതെന്നാണ് അമീര്‍ പറയുന്നത്. എല്ലാ കുട്ടികളുടെയും ജനനം പ്രസവത്തിലൂടെയായിരുന്നെന്നും ആരുടേതും ശസ്ത്രക്രിയയല്ലായിരുന്നെന്നും ഖുദേജ പറഞ്ഞു.