ജമ്മു കശ്മീരില്‍ ഭൂചലനം,

0
71

ജമ്മു കശ്മീരില്‍ വീണ്ടും ഭൂചലനം. ഡോഡ ജില്ലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5.38നാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തി. നാശനഷ്ടങ്ങളൊന്നും ഉടന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അധികൃതര്‍ അറിയിച്ചു.

ഡോഡ മേഖലയില്‍ ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അക്ഷാംശം 33.15 ഡിഗ്രി വടക്കും രേഖാംശം 75.68 ഡിഗ്രി കിഴക്കുമാണ് ഇത് സംഭവിച്ചതെന്ന് എന്‍സിഎസ് പറഞ്ഞു. ഈ വര്‍ഷം ജൂണ്‍ മുതല്‍ പലതവണയായി വ്യത്യസ്ഥ തീവ്രതയുള്ള 12 ഭൂചലനങ്ങള്‍ ഡോഡയില്‍ അനുഭവപ്പെട്ടിട്ടുണ്ട്.

ജൂണ്‍ 13 ന് ജില്ലയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. അന്ന് വീടുകള്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് കെട്ടിടങ്ങളില്‍ വിള്ളലുകള്‍ ഉണ്ടായി. ഡോഡ ജില്ലയിലെ ഗണ്ഡോ ഭലേസ ഗ്രാമത്തില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ 30 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഉള്‍പ്പെടെ ഉത്തരേന്ത്യയുടെ മറ്റ് ചില ഭാഗങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

ജൂണ്‍ 14ന് പുലര്‍ച്ചെ 2.20ന് വീണ്ടും ഭൂചലനമുണ്ടായി. കത്രയായിരുന്നു പ്രഭവകേന്ദ്രം.റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. 12 മണിക്കൂറിനിടെ ജമ്മു കശ്മീരിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമായിരുന്നു അത്.

മെയ് മാസത്തില്‍ ഇന്ത്യയില്‍ ആകെ 41 തവണ ഭൂകമ്പമുണ്ടായെന്നാണ് കണക്ക്. ഇതില്‍ 7 ഭൂചലനങ്ങള്‍ ഉത്തരാഖണ്ഡിലും 6 ഭൂചലനങ്ങള്‍ മണിപ്പൂരിലും ഉണ്ടായി.ഇതിന് പുറമെ അരുണാചലില്‍ അഞ്ച് തവണ ഭൂചലനം അനുഭവപ്പെട്ടു.അതേ സമയം ഹരിയാനയിലും മേഘാലയയിലും ഭൂമി 3 തവണ വീതം ഭൂമി കുലുങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here