വിജയകുമാറിനെ അച്ഛനായി കാണാൻ സാധിക്കില്ല,അർഥന

0
76

നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ച് കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കാണിച്ചുകൊണ്ട് മകളും നടിയുമായ അർഥന ബിനു കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വീഡിയോ പങ്കുവച്ചിരുന്നു.. വിജയകുമാർ വീട്ടിലേക്ക് മതിൽ ചാടിക്കടന്നെത്തുന്ന വീഡിയോ സഹിതമാണ് അർഥന പങ്കുവെച്ചിരിക്കുന്നത്. സഹായത്തിനായി പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നും താരം കുറിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അർഥന.

വിജയകുമാറിന്റെ സമ്പത്തിന്റേയോ പ്രശസ്തിയുടേയോ തണലിൽ അല്ല ജീവിച്ചതെന്ന് അർഥന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തുണികൾ തയിച്ചും ഡേ കെയറും ബ്യൂട്ടിപാർലർ നടത്തിയുമാണ് അമ്മ വളർത്തിയത്. അതുകൊണ്ട് തന്നെ ബിനുവിന്റെ മകളാണ് എന്ന് അഭിമാനത്തോടെ പറയുന്നതാണ് ഇഷ്ടം. തനിക്കോ കുടുംബത്തിനോ വേണ്ടി വിജയകുമാർ ഒരുരൂപ പോലും ചെലവഴിച്ചിട്ടില്ല. വിജയകുമാർ മതിൽ ചാടിക്കടക്കുന്നത് ആദ്യമല്ലെന്നും മറ്റൊരു മതിൽചാട്ട വീഡിയോ കൂടി പുറത്തു വിടുമെന്നും അർഥന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here