കേദാർനാഥ് യാത്രയ്ക്കിടെ കോവർ കഴുതയെ കഞ്ചാവ് വലിപ്പിച്ചയാൾ അറസ്റ്റിൽ. കോവർ കഴുതയെ ബലമായി കഞ്ചാവ് വലിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി. കോവർ കഴുതയുടെ ഉടമ രാകേഷ് സിംഗ് റാവത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 25നാണ് കേദാർനാഥ് യാത്ര ആരംഭിച്ചത്. ഈ രണ്ട് മാസത്തിനിടെ മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട് 14 കേസുകളാണ് എടുത്തത്.
കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ തീർഥാടകരെയും അവരുടെ ബാഗേജുകളും കൊണ്ടുപോകാൻ കുതിരകളെയും കോവർകഴുതകളേയും ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ഒരു കോവർ കഴുതയെയാണ് നിർബന്ധിച്ച് കഞ്ചാവ് വലിപ്പിച്ചത്. ചോട്ടി ലിഞ്ചോളിക്ക് സമീപത്തെ ക്യാമ്പിൽ വച്ചാണ് സംഭവം.