കാനഡയിൽ വൻ വാഹനാപകടം: ട്രക്കും മിനിവാനും കൂട്ടിയിടിച്ച് 15 പേർ മരിച്ചു.

0
81

കാനഡയിൽ വൻ വാഹനാപകടം. സെൻട്രൽ കാനഡയിലെ മാനിറ്റോബ പ്രവിശ്യയിലാണ് അപകടമുണ്ടായത്. വിന്നിപെഗിന് പടിഞ്ഞാറ് കാർബെറി പട്ടണത്തിന് സമീപം ട്രക്കും മിനിവാനും കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവത്തിൽ 15 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഭിന്നശേഷിക്കാർ സഞ്ചരിച്ചിരുന്ന മിനിവാനും ഒരു സെമി ട്രെയിലർ ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്രക്കിന്റെ മുൻഭാഗം പൂർണമായും തകർന്നു. മിനിവാൻ പൂർണമായും കത്തിനശിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കനേഡിയൻ മൗണ്ടഡ് പൊലീസ് അറിയിച്ചു.

രണ്ട് ഹെലികോപ്റ്ററുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. മരണസംഖ്യ സ്ഥിരീകരിച്ചാൽ, സമീപകാല കനേഡിയൻ ചരിത്രത്തിലെ ഏറ്റവും മാരകമായ റോഡപകടങ്ങളിൽ ഒന്നായിരിക്കും ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here