തമിഴ്‌നാട്ടിലെ വെല്ലൂരിൽ ബിജെപി നടത്തിയ റാലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്തു. പുതിയ പാർലമെന്റ് മന്ദിരത്തിൽ ചരിത്രപ്രസിദ്ധമായ ചെങ്കോൽ സ്ഥാപിച്ചതിന് മോദിയോടുള്ള നന്ദി സൂചകമായി തമിഴ്‌നാട്ടിൽ നിന്ന് 25 എൻഡിഎ എംപിമാരെ തിരഞ്ഞെടുക്കണമെന്ന് അമിത് ഷാ റാലിയിൽ അഭ്യർത്ഥിച്ചു. ഞായറാഴ്ച നടന്ന പൊതുപരിപാടിയിൽ ന്യൂ ജസ്റ്റിസ് പാർട്ടി സ്ഥാപകൻ എസി ഷൺമുഖം അമിത് ഷായ്ക്ക് വെള്ളി സെങ്കോൽ സമ്മാനിച്ചു.
1947-ൽ ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യക്കാർക്ക് അധികാരം കൈമാറിയതിന്റെ പ്രതീകമായ ചരിത്രപ്രസിദ്ധമായ ചെങ്കോൽ മെയ് 28-ന് ന്യൂഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി മോദി സ്ഥാപിച്ചു. ചോള സാമ്രാജ്യത്തിന്റെ പ്രതീകമായ ചെങ്കോൽ സ്ഥാപിച്ചത് നരേന്ദ്ര മോദിയാണ്. നന്ദി സൂചകമായി തമിഴ്‌നാട്ടിലെ ജനങ്ങൾ 25 എൻഡിഎ എംപിമാരെ തിരഞ്ഞെടുക്കണമെന്നും അമിത് ഷാ പറഞ്ഞു.