സ്വന്തമായി സംഗീതം സൃഷ്ടിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഗായകന്‍ വിജയ് യേശുദാസ്. ഇന്ത്യാ ടുഡേ സൗത്ത് കോണ്‍ക്ലേവില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘സ്വന്തം സംഗീതം സൃഷ്ടിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്ന് ടിക് ടോക്ക് പോലുള്ള നിരവധി പ്ലാറ്റ്ഫോമുകള്‍ ഉള്ളതിനാല്‍ ആളുകളെ സ്വന്തം സംഗീതത്തിലേക്ക് ആകര്‍ഷിക്കുന്നത് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്’ അദ്ദേഹം പറഞ്ഞു.
എന്റെ സ്വന്തം പാത ഉണ്ടാക്കുക എന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു. ഇതേ മേഖലയില്‍ വിജയിച്ച ഒരു അമ്മയോ അച്ഛനോ ഉണ്ടെങ്കില്‍, അത് വളരെ എളുപ്പാമാണെന്നാണ് ആളുകള്‍ കരുതുന്നതെന്നും ഒരു ഗായകന്‍ എന്നതിനേക്കാള്‍ നടന്‍ എന്ന നിലയിലാണ് ആളുകള്‍ കൂടുതല്‍ തിരിച്ചറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.’ ഞാന്‍ എന്നെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കില്ല,എനിക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട് ‘ വിജയ് യേശുദാസ് പറഞ്ഞു.
എല്ലാവരും അച്ഛനുമായി താരതമ്യം ചെയ്യുന്നത് എന്നെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും കാരണം മറ്റുള്ള ഗായകരായിട്ടൊന്നും എന്നെ ആരും താരതമ്യം ചെയ്യുന്നില്ലെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.