ഷാര്‍ജ: ബലി പെരുന്നാളിനോടനുബന്ധിച്ച് ഷാര്‍ജയില്‍ നാല് ദിവസത്തെ ഫ്രീ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ജൂലൈ 30 (ദുല്‍ഹജ്ജ് 9) മുതല്‍ ഓഗസ്റ്റ് രണ്ട് (ദുല്‍ഹജ്ജ് 12) വരെയാണ് സൗജന്യ പാര്‍ക്കിങ് സൗകര്യം ലഭ്യമാവുക. അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു.
ജുലൈ 31നാണ് ബലി പെരുന്നാള്‍. ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയാണ് രാജ്യത്തെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.