കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ രോഗികളുടെ എണ്ണം കൂടുന്നു. നേരത്തേ രോഗിയുടെ കൂട്ടിരിപ്പുകാരിക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ഗൈനക്കോളജി വിഭാഗത്തിലെ കോവിഡ് ബാധിതരുടെ എണ്ണം പതിമൂന്നായി. 55 ഡോക്ടർമാർ ഉൾപ്പെടെ 130 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്.
ഗൈനക്കോളജി വിഭാഗത്തിലെ രോഗികളെയും കൂട്ടിരിപ്പുകാരെയും ആരോഗ്യ പ്രവർത്തകരെയും പൂർണമായും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. 500 പേരുടെ സാംപിൾ പരിശോധിക്കാനാണ് തീരുമാനം. ഗൈനക്കോളജി വിഭാഗത്തിൽ തിങ്കളാഴ്ച അണുനശീകരണം ആരംഭിച്ചിരുന്നു.