വാഷിംഗ്ടണ്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ജൂണ്‍ 22ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും പത്നി ജില്‍ ബൈഡനും വൈറ്റ് ഹൗസില്‍ അത്താഴ വിരുന്നൊരുക്കും.
വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചു. ബൈഡന്റെ ക്ഷണപ്രകാരം ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് മോദി യു.എസിലെത്തുന്നത്. മോദിയുടെ യു.എസ് സന്ദര്‍ശനം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യയുടെ പ്രതിരോധ മേഖലയിലടക്കം തുടരുന്ന റഷ്യന്‍ പങ്കാളിത്തത്തിന് ബദലാകാനുമാണ് യു.എസിന്റെ നീക്കം. ടെക്നോളജി, വ്യവസായം, വ്യാപാരം തുടങ്ങിയ വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നത് മോദി – ബൈഡന്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.