വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ദി കേരള സ്റ്റോറി (The kerala story) എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് നികുതി ഒഴിവാക്കി ഉത്തരവ് ഇറക്കിയിരിക്കുകയാണ് മധ്യപ്രദേശ് (Madhya Pradesh) സര്‍ക്കാര്‍. മധ്യപ്രദേശില്‍ ദി കേരള സ്റ്റോറി നികുതി രഹിതമാക്കണമെന്ന് ബിജെപിയും ഹിന്ദു സംഘടനകളും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോട് (Shivraj Singh Chouhan) ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.
‘തീവ്രവാദത്തിന്റെ ഭീകരമായ സത്യം തുറന്നുകാട്ടിയ ചിത്രമാണ് കേരള സ്റ്റോറി. മധ്യപ്രദേശില്‍ ചിത്രം ടാക്സ് ഫ്രീ ആക്കാന്‍ തീരുമാനിച്ചു’ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. തന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
അദാ ശര്‍മ്മ മുഖ്യകഥാപാത്രമായെത്തുന്ന ദി കേരള സ്റ്റോറി സുദീപ്തോ സെന്‍ ആണ് സംവിധാനം ചെയ്തത്. കേരളത്തില്‍ നിന്നും മതപരിവര്‍ത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവര്‍ത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തില്‍ എത്തുന്ന ചിത്രം സംഘപരിവാര്‍ ഗൂഢാലോചനയാണ് എന്നാണ് സിനിമയ്ക്കെതിരെ ഉയരുന്ന വിമര്‍ശനം. ട്രെയ്ലര് പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ചിത്രം വിവാദമായിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കണമെന്നുള്പ്പെടെ ആവശ്യപ്പെട്ട് ഹര്‍ജികളും