കുഞ്ഞൻ ഇവി എം.ജി കോമറ്റ് വിലവിവരം പുറത്ത്;

0
69

ഇടത്തരക്കാരെ ലക്ഷ്യമിട്ട് എംജി മോട്ടോർ ഇന്ത്യ പുറത്തിറക്കുന്ന കുഞ്ഞൻ ഇവി കോമറ്റിന്‍റെ (MG Comet EV) വില വിവരം പുറത്ത്. 7.98 ലക്ഷം രൂപ മുതൽ എക്സ് ഷോറൂം വില ആരംഭിക്കുന്ന എം.ജി കോമറ്റ് മൂന്ന് വേരിയന്റുകളിൽ ലഭ്യമാകും. വാഹനത്തിന്റെ ടോപ്പ് എൻഡ് വേരിയന്റിന്റെ എക്സ് ഷോറൂം വില 9.98 ലക്ഷം രൂപയാണ്. ഈ വില ആദ്യത്തെ 5,000 യൂണിറ്റുകൾക്ക് മാത്രമേ ലഭ്യമാകുകയുള്ളുവെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പേസ്, പ്ലേ, പ്ലഷ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാവും രാജ്യത്തെ ഏറ്റവും വില കുറഞ്ഞതെന്ന അവകാശവാദവുമായാണ് എം.ജി കോമറ്റിനെ അവതരിപ്പിക്കുന്നത്. കോമെറ്റ് പേസ് വേരിയന്റിന് 7.98 ലക്ഷം രൂപയും പ്ലേയ്ക്ക് 9.28 ലക്ഷവും പ്ലഷിന് 9.98 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. കാൻഡി വൈറ്റ്, അറോറ സിൽവർ, സ്റ്റാറി ബ്ലാക്ക്, കാൻഡി വൈറ്റ് വിത്ത് സ്റ്റാറി ബ്ലാക്ക് റൂഫ്, ആപ്പിൾ ഗ്രീൻ വിത്ത് സ്റ്റാറി ബ്ലാക്ക് റൂഫ് എന്നീ വ്യത്യസ്‌തമായ അഞ്ച് കളർ ഓപ്‌ഷനുകളിലാണ് എം.ജി കോമറ്റ് ലഭ്യമാകുക.

എം.ജി കോമറ്റിന്‍റെ ബുക്കിങ് മെയ് 15-ാം തീയതി ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈനായോ ഡീലർഷിപ്പിലെത്തിയോ ചെയ്യാനാകും. മെയ് 22 മുതൽ ഘട്ടം ഘട്ടമായി ഡെലിവറി ആരംഭിക്കും. വാഹനം ബുക്ക് ചെയ്‌തവർക്ക് എംജിയുടെ ട്രാക്ക് ആൻഡ് ട്രേസ് ആപ്പ് വഴി നിർമാണ കേന്ദ്രത്തിൽ നിന്ന് തന്നെ എംജി കോമറ്റിന്റെ ഡെലിവറി സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനാവുമെന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഒരു മാസം 1000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഒരു ഉപയോക്താവിന് കോമറ്റ് ചാർജ് ചെയ്യുന്നതിന് വേണ്ടി വെറും 519 രൂപ മാത്രമേ മുടക്കേണ്ടി വരികയുള്ളു. ബിഗ് ഇൻസൈഡ്, കോംപാക്റ്റ് ഔട്ട് സൈഡ് എന്ന കൺസെപ്റ്റിലാണ് രണ്ട് ഡോർ മാത്രമുള്ള കോമറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. 17.3 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് കൊമറ്റിൽ പ്രവർത്തിക്കുന്നത്. 42 ബിഎച്ച്പി കരുത്തിൽ പരമാവധി 110 എൻഎം ടോർക്ക് വരെ ഉത്‌പാദിപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് മോട്ടോറാണ് എംജി കോമെറ്റ് ഇവിയിലുള്ളത്. ഒറ്റ ചാർജിൽ 230 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ കോമെറ്റിന് സാധിക്കും.

3.3 kW ചാർജർ വഴി 5 മണിക്കൂറിനുള്ളിൽ 10-80 ശതമാനവും 7 മണിക്കൂറിനുള്ളിൽ 0-100 ശതമാനം ചാർജ് ചെയ്യാനും കഴിഞ്ഞു. പ്രീമിയം ഫീച്ചറുകളുമായിട്ടാണ് പുതിയ കാർ എത്തുന്നത്. എക്സ്റ്റീരിയറിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, മുന്നിലും പിന്നിലും എൽഇഡി ലൈറ്റ് ബാറുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ക്രോം ഡോർ ഹാൻഡിലുകൾ, വീൽ കവറുകളുള്ള 12 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവയാണ് കോമെറ്റ് ഇവിയിൽ എംജി ഒരുക്കിയിരിക്കുന്ന പ്രധാന ഫീച്ചറുകൾ.

പരുക്കൻ റോഡുകളിൽ സുഗമമായി ഓടിക്കാൻ സാധിക്കുന്ന വാഹനമായിരിക്കും ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കമ്പനി പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച്, ട്വിൻ സ്‌ക്രീൻ ഡിസൈൻ, കാർ കണക്ട് ടെക്‌നോളജിയോടു കൂടിയ മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഡ്യുവൽ ക്ലൈമറ്റ് കൺട്രോൾ, പവർ വിൻഡോ എന്നിവയാണ് ഈ ഇവിയുടെ മറ്റ് പ്രധാന സവിഷേതകൾ.

20 kWh അല്ലെങ്കിൽ അതിൽ കൂടുതൽ ശേഷിയുള്ള ബാറ്ററിയായിരിക്കും ഈ വാഹനത്തിന് ഉണ്ടായിരിക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒറ്റ ചാർജിൽ 250 കിലോമീറ്റർ വരെ എംജി കോമറ്റിന് സഞ്ചരിക്കാനാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഏകദേശം 45 കുതിരശക്തിയുള്ള ഒരൊറ്റ റിയർ-ആക്‌സിൽ മോട്ടോർ ഉപയോഗിച്ചാകും എംജി പ്രവർത്തിക്കുകയെന്നാണ് സൂചനകൾ. എന്നാൽ, ഇതേക്കുറിച്ചുള്ള യാതൊരു വിവരങ്ങളും കമ്പനി ഇതുവരെ പുറത്തു പറഞ്ഞിട്ടില്ല.

സിറ്റി യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഇലക്ട്രിക് വാഹനത്തിനെ ചെറിയ വലിപ്പത്തിൽ ഒരുക്കുന്നത്. 2.9 മീറ്റർ ആയിരിക്കും കാറിന്റെ നീളം. ഫുൾ-വീഡ്ത്ത് ലൈറ്റ് ബാറും ക്രോം സ്ട്രിപ്പുകളും പ്രീമിയം ഫീലാണ് വാഹനത്തിനുള്ളത്. ഡ്യുവൽ-ടയർ ഹെഡ്‌ലൈറ്റുകൾ, ബ്ലാക്ക് റൂഫ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ഷോൾഡർ ലൈനുകൾ എന്നിവയും ഡിസൈനിന്‍റെ പ്രത്യകതകളാണ്.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമുള്ള ഡ്യുവൽ 10.2 ഇഞ്ച് സ്‌ക്രീനുകൾ, 2-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പ്രീമിയം അപ്‌ഹോൾസ്റ്ററി, ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 12 ഇഞ്ച് അലോയ് വീലുകൾ, സിംഗിൾ പാൻ സൺറൂഫ് എന്നിവയും ഈ കുഞ്ഞൻ ഇവിയുടെ പ്രത്യേകതകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here