ഇസ്രയേല്‍ ജയിലില്‍ നിരാഹാരംകിടന്ന പലസ്തീന്‍ പ്രക്ഷോഭകന്‍ മരിച്ചു.

0
64

വെസ്റ്റ് ബാങ്ക്> ഇസ്രയേല്‍ ജയിലില്‍ 86 ദിവസമായി നിരാഹാരമിരുന്ന പലസ്തീന്‍ പ്രക്ഷോഭകന്‍ ഖാദര്‍ അഡ്നാന്‍ മരിച്ചു.

തീവ്രവാദമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇസ്രയേല്‍ ഈ നാല്‍പ്പത്തിനാലുകാരനെ തടവിലാക്കിയത്. പലസ്തീന്‍ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നേരത്തേയും നിരാഹാരമിരുന്നിട്ടുണ്ട്. അഡ്നാനെ ഇസ്രയേല്‍ കൊല്ലുകയായിരുന്നെന്ന് പലസ്തീന്‍ പ്രധാനമന്ത്രി പ്രതികരിച്ചു.

അഡ്നാന്റെ ജീവന് ഇസ്രയേല്‍ വലിയ വിലകൊടുക്കേണ്ടിവരുമെന്ന് അദ്ദേഹം അംഗമായപലസ്തീന്‍ പോരാട്ട സംഘടന പ്രതികരിച്ചു. സംഘടനയുടെ മുതിര്‍ന്ന നേതാവിനെ ഭീകരവാദിയെന്ന് മുദ്രകുത്തിയാണ് ഇസ്രായേല്‍ തടവിലാക്കിയത്. ഇസ്രയേല്‍ തടവില്‍ പലസ്തീന്‍ പൗരര്‍ നിരാഹാരം കിടക്കുന്നത് പതിവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here