കോഴിക്കോട്: താമരശ്ശേരിയില്‍ ഓടുന്ന ടൂറിസ്റ്റ് ബസിന് മുകളില്‍ കയറി വിദ്യാര്‍ത്ഥികള്‍ റീല്‍സ് ചെയ്തത സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.
ബസിന്റെ ഫിറ്റ്നസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. അപകടകരമാം വിധത്തില്‍ വാഹനമോടിച്ചതിന് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു.
അമാന സിണ്ടിക്കേറ്റ് എന്ന ടൂറിസ്റ്റ് ബസിന് മുകളില്‍ കയറിയാണ് പതിനൊന്നോളം വിദ്യാര്‍ത്ഥികള്‍ റീല്‍ ഷൂട്ട് ചെയ്തിരുന്നത്. അപകടകരമായ രീതിയില്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇടപെടുകയും ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയതും. പരിശോധനയില്‍ ബസിന്റെ വേഗപ്പൂട്ട് തകരാറിലാണെന്നും കണ്ടെത്തി.