വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് എഞ്ചിന് തീപിടിച്ചു. അമേരിക്കൻ എയർലൈൻസിന്റെ വിമാനത്തിനാണ് തീപിടിച്ചത്. കൊളംബസിലെ ജോൺ ഗ്ലെൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനമാണ് എഞ്ചിന് തീപ്പിടിച്ചതിനെ തുടർന്ന് അടിയന്തരമായി താഴെയിറക്കിയത്.
ആകാശത്ത് തീപിടിച്ച് വിമാനം നീങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിമാനം പറന്നുയർന്ന് നാൽപ്പത് മിനുട്ട് കഴിഞ്ഞപ്പോഴായിരുന്നു പക്ഷി ഇടിച്ചത്. തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തു.
കൊളംബസിൽ നിന്ന് ഫീനിക്സിലേക്കായിരുന്നു ഞായറാഴ്ച്ച രാവിലെ ബോയിങ് 737 AA1958വിമാനം പുറപ്പെട്ടത്. വിമാനം സുരക്ഷിതമായി ഇറക്കാനായെന്നും ആർക്കും പരിക്കുകളില്ലെന്നും ഫെഡറൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.